മൂന്ന് കുരുന്നു പെണ്മക്കളെ തനിച്ചാക്കി ജസീന യാത്രയായി
പള്ളിക്കല്‍: മൂന്ന് കുരുന്നുപെണ്മക്കളെയും തനിച്ചാക്കിയുള്ള ജസീനയുടെ വേര്‍പാട് കുടുംബങ്ങളെയും ബന്ധുക്കളെയും നാട്ടുകാരെയും ഒരുപോലെ കാണ്ണീരിലാഴ്ത്തി. പള്ളിക്കല്‍ സ്രാമ്പ്യ ബസാറില്‍ പി.ടി മുഹമ്മദ്കുട്ടിയുടെ ഭാര്യ ജസീന(31)യാണ് റിന്‍ഷ (12), ദിഫ്ന (6), ഫാദിയ (മൂന്നര) എന്നീ മൂന്ന് കുരുന്നുപെണ്മക്കളെയും വിട്ടുയാത്രയാത്.
ഒരു വര്‍ഷം മുന്‍പു തുടങ്ങിയ നെഞ്ചെരിച്ചിലിന് ഇടക്കിടെ കൊïോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു ചികിത്സ തേടാറുïായിരുന്നതല്ലാതെ മറ്റൊരു അസുഖവും ജസീനക്കില്ലായിരുന്നു. മൂന്ന് മാസം മുന്‍പ് നെഞ്ചെരിച്ചില്‍ വീïും അനുഭവപ്പെട്ടതിനാല്‍ പള്ളിക്കലിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണിക്കുകയായിരുന്നു.
ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിദഗ്ധപരിശോധന നടത്തുകയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കോളജില്‍ നിന്നും ജസീനയുടെ രോഗം കïെത്തുകയും ഓപ്പറേഷന് നടത്തുകയും ചെയ്തിരുന്നു. ഓപ്പറേഷന് ശേഷം സുഖം പ്രാപിച്ച് വരുന്നതിനിടെ കഴിഞ്ഞദിവസം പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഉമ്മക്ക് എന്താണ് സംഭവിച്ചെന്നറിയാതെ തേങ്ങിക്കരയുകായായിരുന്ന മൂന്നര വയസുകാരി ഫാദിയയുടെയും തിരിച്ചു വരാത്ത ലോകത്തേക്കാണ് ഉമ്മ പോകുന്നതെന്നറിയാതെ നിഷ്കളങ്കമായിരിക്കുന്ന ദിഫ്നയുടെയും ദുഖമടക്കാനാകാതെ വിതുമ്പിയ മകള്‍ റിന്ഷയുടെയുടെ മുഖം കïു നില്‍ക്കുന്നവര്‍ക്ക് പോലും താങ്ങാവുന്നതിലപ്പുറമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."