റവന്യൂ ടവര്‍ കെട്ടിടത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തി ഭിത്തിയിലെ ആല്മരങ്ങള്
കോതമംഗലം: റവന്യൂ ടവര്‍ കെട്ടിടത്തിന് സുരക്ഷാ ഭീഷണി ഉയര്‍ത്തി ഭിത്തികളില്‍ ആല്മരങ്ങള് വളര്‍ന്ന് പന്തലിക്കുന്നു. കെട്ടിടത്തിന്റെ പുറംഭിത്തികളിലായാണ് നിരവധി ആല്മരങ്ങള് പന്ത്രണ്ട് അടിയോളം ഉയരത്തില്‍ വളര്‍ന്ന് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ബില്‍ഡിംഗിലെ വ്യാപാരികള്‍ മുന്‍കൈയെടുത്ത് ആല് മരങ്ങള്‍ വെട്ടിമാറ്റിയിരുന്നു. പിന്നീട് വളര്‍ന്ന് വന്ന ആല്‍മരങ്ങളാണ് കെട്ടിടത്തിന്റെ തകര്‍ച്ചക്ക് കാരണമായി നിലകൊള്ളുന്നത്.
നഗരത്തിലെതൊണ്ണൂറ് ശതമാനത്തോളം സര്‍ക്കാര്‍ ഓഫീസുകളും നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റവന്യൂ ടവര്‍ കെട്ടിടത്തില്‍ ദിവസേന ആയിരകണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേരുന്നത്. പല തവണ ആല്മരങ്ങള് വെട്ടി മാറ്റണമെന്ന ആവശ്യം ഉന്നയിച്ച്ഹൗസിങ് ബോര്‍ഡ് അധികാരികള്‍ക്ക് മുമ്പാകെ സമീപിച്ചിട്ടും യാതൊരു പ്രതികരണവുമില്ലന്നാണ് ബില്‍ഡിംഗിലെ വാടകക്കാര്‍ പറയുന്നത്. ആല്‍മരത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങി ദിത്തികള്ക്ക് ബലക്ഷയം വന്നാല്‍ ആറു നിലകളിലായി സ്ഥിതി ചെയ്യുന്ന കൂറ്റന്‍ കെട്ടിടം തകര്ന്നടിയാനും.
നിരവധി പേരുടെ മരണത്തിനിടയാക്കുന്ന വന്‍ ദുരന്തമായി മാറാനും സാധ്യത ഏറെയാണ്. ഉടനെ തന്നെ ബില്‍ഡിംഗിന്റെ ചുറ്റിലും നില്ക്കുന്ന ആല്മരങ്ങള് വെട്ടി നീക്കി ഭിത്തിക്ക് വന്നിരിക്കുന്ന ബലക്ഷയം പരിഹരിച്ച് ടവറില്‍ വന്നു പോകുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് റവനൂടവറിലെ വ്യാപാരികളും പൊതുജനങ്ങളും ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."