പ്രളയഫണ്ട് തട്ടിപ്പ്: മൂന്നാം പ്രതി അന്‍വര്‍ കീഴടങ്ങി
കാക്കനാട്: എറണാകുളം കലക്ടറേറ്റിലെ പ്രളയഫണ്ട് തട്ടിപ്പില്‍ ഒളിവിലായിരുന്ന സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പൊലിസില്‍ കീഴടങ്ങി.
കാക്കനാട് സ്വദേശിയും തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.എം അന്‍വറാണ് അന്വേഷണ സംഘത്തിനു മുന്നില്‍ കീഴടങ്ങിയത്. കേസിലെ നാലാം പ്രതിയും അന്‍വറിന്റെ ഭാര്യയുമായ ഖൗലത്ത് അന്‍വറിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് സുപ്രിം കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പത്ത് ലക്ഷത്തി അമ്പത്തിനാലായിരം രൂപ അനധികൃതമായി തട്ടിയെടുത്ത കേസില്‍ മൂന്ന് മാസത്തിലേറെയായി ഒഴിവില്‍ കഴിഞ്ഞ ശേഷമാണ് അന്‍വര്‍ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ കീഴടങ്ങിയത്.
സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്കിന്റെ അക്കൗണ്ട് വഴിയാണ് പ്രതി പണം തട്ടിയെടുത്തത്. ബാങ്ക് ഡയറക്ടറായ അന്‍വറിന്റെ ഭാര്യയാണ് പണം പിന്‍വലിക്കാന്‍ അന്‍വറിനെ സഹായിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."