സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി
മാറഞ്ചേരി: നാട്ടുകാരുടെ നന്മയില്‍ അരീക്കാട്ടില്‍ കോളനിയിലെ നിര്‍ധനകുടുംബം ഓലക്കുടിലില്‍ നിന്നും പുതിയ വീട്ടിലേക്കു താമസം മാറ്റി. വൃക്കരോഗിയായ മകളുമായി ഓലക്കുടിലില്‍ ദുരിതജീവിതവുമായി കഴിയുന്ന ഗൃഹനാഥയുടെ ദയനീയാവസ്ഥ മനസിലാക്കിയ പ്രവാസികളും നാട്ടുകാരും ചേര്‍ന്ന് സാന്ത്വനം വാട്‌സ്ആപ് കൂട്ടായ്മയ്ക്ക് രൂപം നല്‍കുകയും ഇതിലൂടെ നിരവധി സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നായി സ്വരൂപിച്ച 6.5 ലക്ഷം രൂപയും, എം.എന്‍ ലക്ഷംവീട് പുനരുദ്ധാരണ പദ്ധതി പ്രകാരം മാറഞ്ചേരി ഗ്രാമപ്പഞ്ചായത്ത് നല്‍കിയ രïുലക്ഷം രൂപയും ചെലവിട്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയുംചെയ്തു.
സ്‌നേഹ വീടിന്റെ താക്കോല്‍ കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങില്‍ കൈമാറിയിരുന്നു.
നന്മവറ്റാത്ത മാറഞ്ചേരിക്കാരുടെ കാരുണ്യത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സ്‌നേഹഭവനത്തിന്റെ മുറ്റത്ത് നടന്ന ലളിതമായ ചടങ്ങില്‍ ഔപചാരികതകളില്ലാതെയാണ് താക്കോല്‍ കൈമാറ്റം നടന്നത്. ലക്ഷം വീട് കോളനിയായ അരീകാട്ടേല്‍ കോളനിയിലെ മറ്റുപലവീടുകളുടെയും നിര്‍മാണം പദ്ധതി പ്രകാരം കിട്ടുന്ന തുകക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാതെ പലകുടുംബങ്ങളും ബുദ്ധിമുട്ടുന്നുവെന്ന യാഥാര്‍ഥ്യം താക്കോല്‍ കൈമാറ്റത്തിന് കോളനിയിലെത്തിയ വാട്ടസ്ആപ് പ്രവര്‍ത്തകര്‍ മനസ്സിലാക്കിയതിനെ തുടന്ന് മറ്റു വീട്ടുകാരെ കൂടി സഹായിക്കാനുള്ള തയാറെടുപ്പിലാണ് പ്രവര്‍ത്തകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."