HOME
DETAILS
MAL
പിതാവിന്റെ ക്രൂരമര്‍ദനം കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം
backup
June 23 2020 | 04:06 AM
കോലഞ്ചേരി: പെണ്‍കുഞ്ഞാണെന്ന കാരണത്താല്‍ അങ്കമാലിയിലെ വീട്ടില്‍വച്ച് പിതാവിന്റെ ക്രൂരമര്‍ദനത്തിനിരയായ 56 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരം. കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതത്തെ തുടര്‍ന്നുണ്ടായ രക്തസ്രാവം തലയ്ക്കുള്ളില്‍നിന്നും നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ രാവിലെ ഒന്‍പതോടെയാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാക്കി. അതേസമയം കുട്ടി അപകടനില തരണം ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."