പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് രണ്ടുമരണം
വടകര: പൊട്ടിവീണ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരനും രക്ഷിക്കാനെത്തിയ അയല്‍വാസിയും മരിച്ചു. അഴിയൂര്‍ ചുങ്കം ബീച്ചില്‍ തെക്കേ മരുന്നറക്കല്‍ സലീമിന്റെ മകന് സഹല്‍ (12), നെല്ലോളി മഹമൂദിന്റെ മകന് ഇര്ഫാന് (30) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് സംഭവം.
തോട്ടില്‍ വീണ തേങ്ങയെടുക്കാന്‍ ഇറങ്ങിയ സഹലിന് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. ഇതുകണ്ട് കുട്ടിയെ രക്ഷിക്കാനെത്തിയ ഇര്‍ഫാനും ഷോക്കേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വൈദ്യുതി ഓഫിസില്‍ വിവരമറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു.
അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് സഹല്‍. മാതാവ് സുമയ്യ. സഹോദരന് നിസാമുദ്ദീന്‍.
റാബിയയാണ് ഇര്‍ഫാന്റെ മാതാവ്. സഹോദരങ്ങള്‍: നവാസ്, സജിന, താഹിറ. ഇരുവരുടെയും ഖബറടക്കം വൈകിട്ടോടെ അഴിയൂര്‍ ഹാജിയാര് പള്ളിയില്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."