തൃശൂര്‍ കോ ഓപ്പറേറ്റീവ് സ്പിന്നിങ്ങ് മില്ലില്‍ മൂന്നര കോടിയുടെ പി.എഫ്.കുടിശിക കണ്ടെത്തി
മൂന്ന് മാസത്തെ കുടിശിക ബുധനാഴ്ചയ്ക്കുള്ളില്‍ അടച്ച് തീര്‍ക്കുമെന്ന് ചെയര്‍മാന്‍ എം.കെ കണ്ണന്‍
വടക്കാഞ്ചേരി: വിരുപ്പാക്ക തൃശൂര്‍ സഹകരണ സ്പിന്നിങ്ങ് മില്ലില്‍ കോടികളുടെ പ്രൊവിഡന്റ് ഫണ്ട് കുടിശിക. 2013മുതല്‍ മില്ലിന്റെ വിഹിതവും,2015 മുതല്‍ ജീവനക്കാരുടെ വിഹിതവും കുടിശികയായതോടെ സംഖ്യ മൂന്നര കോടിയിലെത്തി.
30 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥാപനത്തിലാണ് ഈ അവസ്ഥ. ജീവനക്കാരുടെ സംഘടനകള്‍ ഈ കാര്യത്തില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. വികസനത്തിന്റെ ഭാഗമായി പഴയ മെഷീനുകള്‍ പൊളിച്ച് മാറ്റുന്നത് തടയുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍ കുടിശിക ഉടന്‍ അടച്ച് തീര്‍ക്കുമെന്നായിരുന്നു മാനേജ്‌മെന്റ് ഉറപ്പ്. ഇരുന്നൂറില്‍ പരം തൊഴിലാളികളാണ് മില്ലില്‍ ജോലി ചെയ്യുന്നത്. മില്ലില്‍ പരിശോധനക്കെത്തിയ പ്രൊവിഡന്റ് ഫണ്ട് ഉദ്യോഗസ്ഥ രേഖകളെല്ലാം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നര കോടിയുടെ കുടിശികയില്‍ മൂന്ന് മാസത്തെ വിഹിതം ബുധനാഴ്ച്ചയ്ക്കുള്ളില്‍ അടയ്ക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."