HOME
DETAILS
MAL
റോഡു നിര്‍മാണം: നഗരസഭയും ജി.സി.ഡി.എയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷം
backup
July 15 2016 | 02:07 AM
കാക്കനാട് : ജി.സി.ഡി.എയുടെ സ്ഥലം കയേറി റോഡു നിര്‍മിച്ചതുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭയും ജി.സി.ഡി.എയും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.
വര്‍ഷങ്ങളായി പൊതു റോഡായി ഉപയോഗിക്കുകയും നഗരസഭ ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്ത സമയത്തൊന്നും ഒരു അവകാശവും പറഞ്ഞു വരാതിരുന്ന ജി.സി.ഡി.എ ഇപ്പോള്‍ അവകാശമുന്നയിച്ചുകൊണ്ട് പ്ളോട്ടുകളിലെ കൈയേറ്റം ഒഴിപ്പിക്കുവാന്‍ വന്നതില്‍ ദുരൂഹതയുണ്ടെന്നും ജി.സി.ഡി.എ അയച്ചു എന്നു പറയുന്ന നോട്ടീസോ, സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പോ കിട്ടിയിട്ടില്ല എന്നും നഗരസഭ അധികൃതര്‍ പറഞ്ഞു.
എന്നാല്‍ സ്ഥലം ജി.സി.ഡി.എ യുടേതാണെന്നും വിജിലന്‍സിന്റെ അന്വേഷണ റിപോര്‍ട്ടിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കുവാന്‍ വന്നതാണെന്നും ജി.സി.ഡി.എ ഉദ്യോഗസ്ഥര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."