HOME
DETAILS
MAL
തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം: കേരള എക്സ്പ്രസ് യാത്ര തുടങ്ങി
backup
April 01 2019 | 17:04 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ സന്ദേശവുമായി തിരുവനന്തപുരം- ന്യൂഡല്‍ഹി കേരള എക്സ്പ്രസ് യാത്ര തുടങ്ങി. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സ്റ്റിക്കറുകള്‍ ട്രെയിനില്‍ പതിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനും റെയില്‍വേയും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. കേരള എക്സ്പ്രസ് ഉള്‍പ്പെടെ നാല് ട്രെയിനുകളാണ് പ്രചാരണ പരിപാടിയുടെ ഭാഗമാകുന്നത്.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ കേരള എക്സ്പ്രസ് ഫ്ളാഗ്ഓഫ് ചെയ്തു. ഹിമസാഗര്‍ എക്സ്പ്രസ്, ഹൗറ എക്സ്പ്രസ്, ഗുവാഹട്ടി എക്സ്പ്രസ് എന്നിവയാണ് മറ്റു ട്രെയിനുകള്‍.
തിരുവനന്തപുരം സ്റ്റേഷന് ഡയരക്ടര്‍ അജയ് കൗശിക്, ജോ. ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ജീവന്‍ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."