നഗരസഭയില്‍ റിലയന്‍സിന് രഹസ്യാനുമതി: പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും പരാതി
നിലമ്പൂര്‍: നഗരസഭാ ഭരണസമിതിയിലെ ചിലര്‍ കൗണ്‍സില്‍ ചേരാതെ റിലയന്‍സ് ജിയോ കേബിള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയ സംഭവത്തില്‍ സംസ്ഥാനസ്വയം തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ ജോസിന് കൗണ്‍സിലര്‍മാര്‍ പരാതി നല്‍കി.
കൗണ്‍സില്‍ തീരുമാനപ്രകാരം നഗരസഭ സെക്രട്ടറി ഡയറക്ടര്‍ക്ക് പരാതി അയക്കാതിരിക്കുന്നത് മൂലമാണ് പരാതി നല്‍കിയത്. മിനുട്‌സില്‍ തിരുത്തിയിട്ടുïെന്നും നഗരസഭ കൗണ്‍സിലര്‍മാര്‍ അറിയാതെ നല്‍കിയ മുന്‍കൂര്‍ അനുമതി അടക്കമുള്ള ഫയലുകള്‍ പരിശോധിക്കാനും ആവശ്യമായ പകര്‍പ്പുകള്‍ എടുക്കാനും കൗണ്‍സിലര്‍മാരെ പോലും സമ്മതിക്കാത്തത് ദുരൂഹമാണ്.
കൗണ്‍സില്‍ ചേര്‍ന്ന മിനുട്‌സ് വരെ ലഭിച്ചത് ഒരാഴ്ചക്ക് ശേഷം പൊലിസ് ഇടപെട്ടതിനെ തുടര്‍ന്നാണ്. സൈറ്റ്പ്ലാനും എസ്റ്റിമേറ്റും അടക്കമുള്ള മുഴുവന്‍ രേഖകളും അടിയന്തിരമായി പരിശോധിക്കണമെന്നും, തിരുത്തലുകള്‍ വരുത്താന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കണമെന്നും പരാതിയില്‍ സൂചിപ്പിച്ചിട്ടുï്. കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും പരാതിയില്‍ പറയുന്നു.
കൗണസിലര്‍മാരായ പി.എം ബഷീര്‍, മുസ്തഫ കളത്തുംപടിക്കല്‍, പി. ഗോലകൃഷ്ണന്‍ എന്നിവരാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."