സ്ഥലം അളന്നു നല്‍കുന്നില്ലെന്ന് പരാതി
എരുമപ്പെട്ടി: സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൊടുക്കാതെ ഭൂവുടമയെ താലൂക്ക് സര്‍വെ വിഭാഗം ബുദ്ധിമുട്ടിക്കുന്നതായി പരാതി.
കടങ്ങോട് മണ്ടംപറമ്പ് പ്ലാവളപ്പില്‍ സുനില്‍ കുമാറാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പുറമ്പോക്ക് ഭൂമിയില്‍ കൈവശക്കാരായ 18 പേര്‍ക്ക് 2014ല്‍ സര്‍ക്കാര്‍ പട്ടയം അനുവദിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്ത് സ്വകാര്യ വ്യക്തി പട്ടയം നല്കിയ ഭൂമിയില്‍ തന്റെ സ്ഥലം ഉള്‍പ്പെട്ടതായി കാണിച്ചു കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ രണ്ടു മാസം മുന്‍പ് സുനില്‍കുമാര്‍ താലൂക്കില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സര്‍വേ വകുപ്പ് അളവു നടത്താന്‍ ഇതുവരേയും തയ്യാറായിട്ടില്ല.
അളവു നടത്താന്‍ സാങ്കേതിക തടസമുണ്ടെന്നും ഇതു സൂചിപ്പിച്ചു നോട്ടീസ് തപാല്‍ വഴി അയച്ചിട്ടുമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ അങ്ങിനെയൊരു നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ കോടതിയെ സമീപിക്കുമെന്നും സുനില്‍ കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."