രാഹുല്‍ പഴയ അമുല്‍ ബേബി തന്നെ: വി.എസ്
തിരുവനന്തപുരം: രാഹുലിനെതിരേ അമുല്‍ ബേബി പ്രയോഗവുമായി വീണ്ടും വി.എസ് അച്യുതാന്ദന്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് രാഹുലും വി.എസും തമ്മില്‍ വാക്പോര് നടന്നിരുന്നു.
ഇടതുപക്ഷം അധികാരത്തില്‍ വരികയാണെങ്കില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 93 വയസുള്ള ആളായിരിക്കും കേരളത്തിന്റെ മുഖ്യമന്ത്രിയെന്നായിരുന്നു രാഹുല്‍ അന്ന് അഭിപ്രായപ്പെട്ടിരുന്നത്. ഇതിനെതിരേ രംഗത്തുവന്ന വി.എസ് അമുല്‍ ബേബിയെന്ന് വിളിച്ചാണ് രാഹുലിന് മറുപടി കൊടുത്തിരുന്നത്. ദുഷ്പ്രഭുത്വത്തിന് മുന്നില്‍ തലകുനിക്കാത്തതാണ് തന്റെ യൗവനമെന്നും വി.എസ് തുറന്നടിച്ചിരുന്നു.
താന്‍ 16 വയസ് മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതാണെന്നും 40 വയസുവരെ രാഹുല്‍ എവിടെ ആയിരുന്നുവെന്നും വി.എസ് ചോദിച്ചിരുന്നു. അതേ അമുല്‍ ബേബി പ്രയോഗവുമായാണ് വി.എസ് ഇന്നലെ ഫേസ്ബുക്കിലെത്തിയത്.
ബി.ജെ.പിക്കെതിരേ വിശാലമായ മുന്നണി വേണമെന്ന് പറയുകയും അത്തരം മുന്നണികളെ ശിഥിലമാക്കുകയും ചെയ്യുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും വി.എസ് പറഞ്ഞു. രാഹുല്‍ വന്നതുകൊണ്ട് എന്താണ് സംഭവിക്കുക ? ഇടതുപക്ഷം വര്‍ധിത വീര്യത്തോടെ രാഹുലിനെയും ബി.ജെ.പിയെയും നേരിടും. എന്നാല്‍, കോണ്‍ഗ്രസിന്റെ കാര്യമോ? ഇതുവരെ പാടിനടന്ന ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന വാദം പൊളിച്ചടുക്കപ്പെടും. കാരണം, രാഹുല്‍ വെറുമൊരു കോണ്‍ഗ്രസുകാരനല്ല. കോണ്‍ഗ്രസിന്റെ അവസാനവാക്കാണ്. ഇരിക്കുന്ന കൊമ്പില്‍ കോടാലി വയ്ക്കുന്ന ഈ ബുദ്ധിയെയാണ് അന്ന് ഞാന്‍ അമുല്‍ ബേബി എന്ന് വിളിച്ചത്. ആ വിളി ഇന്നും പ്രസക്തമാണെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."