HOME
DETAILS

അതിര്‍ത്തി ഗ്രാമങ്ങളില്‍ ആപ്പിള്‍ വസന്തം; പാകമായി പ്ലംസും സ്‌ട്രോബറിയും

  
backup
June 23 2020 | 05:06 AM

kanthalloor-apple

തൊടുപുഴ: സംസ്ഥാനത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്കിത് ഫലസമൃദ്ധിയുടെ നാളുകള്‍. കാന്തല്ലൂരിലെ ആപ്പിളും സ്‌ട്രോബറിയും പ്ലംസും പാകമായിത്തുടങ്ങി. മറയൂരിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു ആപ്പിള്‍ത്തോട്ടങ്ങള്‍. വിപണനത്തിലുപരി വിനോദസഞ്ചാരികളുടെ കാഴ്ചയ്ക്ക് കുളിരേകിയിരുന്ന തോട്ടങ്ങള്‍ ഇന്ന് നിശബ്ദമാണ്. സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും വിളഞ്ഞുനില്‍ക്കുന്ന ആപ്പിള്‍ കര്‍ഷകരുടെ മനസ്സില്‍ സന്തോഷം പകരുന്നു.
ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ പൂവിടുന്ന ആപ്പിള്‍ മരത്തിന്റെ വിളവെടുപ്പ് കാലം ജൂണ്‍ അവസാനം മുതല്‍ ഓഗസ്റ്റ് ആദ്യം വരെയാണ്. പ്രായപൂര്‍ത്തിയായ ഒരു ആപ്പിള്‍ മരത്തില്‍ നിന്ന് 30 മുതല്‍ 50 വരെ കിലോ വിളവുലഭിക്കും. ശീതകാല പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും കലവറയും, കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക പ്രദേശവുമാണ് മറയൂര്‍ മലനിരകളിലെ കാന്തല്ലൂര്‍. മറയൂരില്‍നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കാന്തല്ലൂരിലെ ആപ്പിള്‍ത്തോട്ടങ്ങളിലെത്താം. ഭംഗിയും ഗുണവും നിറഞ്ഞ കശ്മിര്‍, ഹിമാചല്‍ ആപ്പിളുകള്‍ കേരളത്തിലെ വിപണിയില്‍നിന്ന് മറയുകയും ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കുകയും ചെയ്യുമ്പോഴാണ് കാന്തല്ലൂര്‍ ആപ്പിള്‍ വിളവെടുപ്പിനൊരുങ്ങുന്നത്. ഡലീഷ്യസ്, ഗ്യാനിഗോള്‍ഡ്, ഗ്യാനിസ്മിത്ത്, പാര്‍ലെ ബ്യൂട്ടി എന്നീ വിദേശ ഇനങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്. കൂടാതെ സ്‌ട്രോബറി, പാഷന്‍ഫ്രൂട്ട്, ഓറഞ്ച്, സബര്‍ജില്ലി, ട്രീ ടോമാറ്റൊ തുടങ്ങിയ ഫലവര്‍ഗങ്ങളും പാകമായിത്തുടങ്ങി. കൊവിഡ് മഹാമാരിക്കിടയിലും ഇവിടുത്തെ കര്‍ഷകര്‍ പ്രതീക്ഷ കൈവെടിയുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago