HOME
DETAILS
MAL
സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപന വാര്‍ഷികം ആഘോഷിച്ചു
backup
April 20 2017 | 23:04 PM
വെട്ടത്തൂര്‍: കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 26ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മണ്ണാര്‍മല ഹരിജന്‍ കോളനിയില്‍ ദീപം തെളിയിക്കലും സാക്ഷരതാ പഠിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു.
വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്ത് സാക്ഷരത മിഷന്റെയും മണ്ണാര്‍മല തുടര്‍വിദ്യാ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വള്ളിയാംതടത്തില്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം കൈപ്പള്ളി ഹംസ അധ്യക്ഷനായി. സാക്ഷരതാ പ്രവര്‍ത്തകരായ കല്ലിങ്ങല്‍ മുഹമ്മദ്, അബ്ദു മുണ്ടന്‍തൊടി, കെ. റാബിയ, വി. അബൂബക്കര്‍, അശ്റഫ് മണ്ണാര്‍മല എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ 'അതുല്യം' സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."