പിരിച്ചെടുത്തത് 88 %
തിരുവനന്തപുരം: നികുതിപിരിവില്‍ മികച്ച പ്രകടനം കാഴ്ചവച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍.
പഞ്ചായത്ത് വകുപ്പ് 88 ശതമാനം നികുതിയും പിരിച്ചെടുത്തു. വകുപ്പ് രൂപീകരിക്കപ്പെട്ട ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നേട്ടമാണിത്. ആകെയുള്ള 528.79 കോടി രൂപയില്‍ 464.64 കോടിയും പിരിച്ചെടുത്തു.
സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ 509 എണ്ണം 100 ശതമാനം നികുതി പിരിച്ചെടുത്തു. 2017-18ല്‍ 329 ഗ്രാമപഞ്ചായത്തുകളാണ് 100 ശതമാനം നികുതി പിരിച്ചത്. 90നും 99 ശതമാനത്തിനും ഇടയില്‍ 51 ഗ്രാമപഞ്ചായത്തുകളും 80നും 90 ശതമാനത്തിനും ഇടയില്‍ 231 ഗ്രാമപഞ്ചായത്തുകളും 70നും 80ശതമാനത്തിനും ഇടയില്‍ 71 ഗ്രാമപഞ്ചായത്തുകളും നികുതി പിരിച്ചു.
60നും 70 ശതമാനത്തിനും ഇടയില്‍ 70 ഗ്രാമപഞ്ചായത്തുകളും 60നും 50 ശതമാനത്തിനും ഇടയില്‍ അഞ്ച് ഗ്രാമപഞ്ചായത്തുകളും നികുതി പിരിച്ചെടുത്തു. കോര്‍പറേഷനുകളില്‍ 96.98 ശതമാനം നികുതി പിരിച്ച് തൃശൂര്‍ ഒന്നാമതായി. രണ്ടാംസ്ഥാനം തിരുവനന്തപുരവും മൂന്നാംസ്ഥാനം കോഴിക്കോടിനുമാണ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റുമാനൂര്‍ 100 ശതമാനം നികുതി പിരിച്ചെടുത്ത് ഒന്നാം സ്ഥാനത്തെത്തി. ചേര്‍ത്തല, കൊയിലാണ്ടി നഗരസഭകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 27 നഗരസഭകള്‍ 90 ശതമാനത്തില്‍ അധികം നികുതി പിരിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."