വെയിലിലും തിരക്കിലും വലഞ്ഞ് ജനം: റേഷന്‍ കാര്‍ഡ് തിരുത്തല്‍ ദുരിതമായി
കുന്നംകുളം : നഗരസഭ ടൗണ്‍ഹാളില്‍ ഏര്‍പ്പെടുത്തിയ റേഷന്‍ കാര്‍ഡിന്റെ പുതിയ അപേക്ഷ സ്വീകരിക്കല്‍, റേഷന്‍ കട മാറ്റല്‍, പേരു ചേര്‍ക്കല്‍ തുടങ്ങിയ നടപടി ക്രമങ്ങള്‍ക്ക് ടൗണ്‍ഹാളിലെത്തിയവര്‍ക്ക് ദുരിതമായി. രാവിലെ എട്ട് മുതല്‍ തന്നെ നൂറ് കണക്കിനാളുകളാണ് നഗരസഭ ടൗണ്‍ഹാളിന് മുന്‍പില്‍ തടിച്ചുകൂടിയിരുന്നത്.
രാവിലെ പത്തോടെ അധികൃതരെത്തി രേഖകള്‍ സ്വീകരിക്കുന്നതിനു മുന്‍പു തന്നെ ടൗണ്‍ഹാളിന്റെ ആളുകള്‍ നിറഞ്ഞു വരി റോഡിലേക്കു നീണ്ടു. റേഷന്‍ കാര്‍ഡ് നടപടികള്‍ക്കെത്തിയവരുടെയും യാത്രക്കാരുടെയും തിരക്കു മൂലം മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി.
കുന്നംകുളം നഗരസഭ, കാട്ടകാമ്പാല്‍ പഞ്ചായത്ത്, ചെവ്വന്നൂര്‍ പഞ്ചായത്ത്, കടവല്ലൂര്‍ പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും രണ്ടായിരത്തോളം ആളുകളാണ് റേഷന്‍ കാര്‍ഡിന്റെ നടപടി ക്രമങ്ങള്‍ക്കായി എത്തിയത്.
പൊരിവെയിലിലും നീണ്ട വരികള്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. കുടിവെള്ളം പോലും ഇല്ലാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. വൈകിയെത്തിയവര്‍ വരികള്‍ക്കിടയില്‍ കയറി നിന്നതു ചെറിയ തോതില്‍ വാക്കുതര്‍ക്കത്തിനും കാരണമായി . മേഖലയിലെ കൗണ്‍സിലര്‍മാരെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."