പെരിന്തല്‍മണ്ണ നഗരസഭയില്‍ കോഴിയും കൂടും പദ്ധതി ആരംഭിച്ചു
പെരിന്തല്‍മണ്ണ: നഗരസഭ ജീവനം പദ്ധതിയിലെ ജൈവ നഗര ഉപപദ്ധതി പ്രകാരമുള്ള കോഴിയും കൂടും പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ 500 വീടുകളിലെ കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്ന് നാടന്‍ ഇനത്തില്‍ പെട്ട കോഴിയെ വളര്‍ത്തി നാടന്‍ കോഴിമുട്ട ഉല്‍പാദിപ്പിച്ച് നഗരത്തിലും സമീപ പ്രദേശങ്ങളിലും വിപണനം ചെയ്യും.
ഇതുവഴി ജൈവ പോഷകാഹാരം സമ്പൂര്‍ണമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷമിടുന്നത്. പദ്ധതിക്ക് തുടക്കംകുറിച്ച് നഗരസഭയിലെ 34 വാര്‍ഡുകളിലെ 100 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ആദ്യ ഘട്ട കോഴിയും കൂടും വിതരണം ചെയ്തു. ആദ്യ ഘട്ടത്തില്‍ 100 കുടുംബങ്ങളില്‍ പദ്ധതി ക്രമേണ 1000 കുടുംബങ്ങളിലേക്ക് വ്യാപിച്ച് പ്രതിവര്‍ഷം 70 ലക്ഷം കോഴിമുട്ട പെരിന്തല്‍മണ്ണയില്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. മെയ് മുതല്‍ ഓരോ മാസവും 100 വീതം ബാച്ചുകളായി 10 മാസം കൊï് പദ്ധതി പൂര്‍ത്തീകരിക്കും.
12500 രൂപ ഒരു യൂനിറ്റിന് ചിലവ് വരുന്ന പദ്ധതിക്ക് 6000 രൂപ നഗരസഭ നല്‍കും. ബാക്കി വരുന്ന 6500 രൂപ കേരള ഗ്രാമീണ ബാങ്കില്‍ നിന്നും വായ്പ ബന്ധിതമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. 60 ലക്ഷം രൂപ ഇതിനായി നഗരസഭ ചെലവഴിക്കും. കോഴിയും കൂടും വിതരണത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ നിഷിഅനില്‍രാജ് അധ്യക്ഷയായി. കെ.ജി മദനന്‍, കെ.പ്രമോദ്, ആലിക്കല്‍ ശിഹാബ്, കിഴിശ്ശേരി മുസ്തഫ, കെ. നാസര്‍ കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."