മാംഗോസ്റ്റിന്‍ കഴിക്കൂ, രോഗത്തെ ചെറുക്കൂ...
വൈക്കം മുഹമ്മദ് ബഷീറിന്റെ എഴുത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതമാണ് മാംഗോസ്റ്റിന്‍ എന്ന നാമം. പഴങ്ങളുടെ റാണിയായി അറിയപ്പെടുന്ന ഈ ഫലവൃക്ഷം മലേഷ്യയിലും ഇന്തോനേഷ്യയിലുമാണ് കൂടുതലും കണ്ടുവരുന്നത്.
കട്ടിയുള്ള പുറംതോടിനകത്തെ വെളുത്ത മാംസളമായ അല്ലികള്‍ കഴിക്കാം. പുളിയോട് ചേര്‍ന്ന മധുരമുള്ള രുചിയാണ്. ഇവയില്‍ പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കാന്‍സര്‍, ത്വക്‌രോഗങ്ങള്‍, രക്തസമ്മര്‍ദം, അലര്‍ജി എന്നീ രോഗങ്ങളെ
പ്രതിരോധിക്കുന്ന ഈ പഴങ്ങളില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, കാത്സ്യം, ഫോസ്ഫറസ്, അയണ്‍ എന്നീ പോഷകഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വേനല്‍ക്കാലത്ത് പൂക്കുന്ന ഇവ കേരളത്തിലും ഇപ്പോള്‍ കണ്ടുവരുന്നു. അംഗീകാരമുള്ള നഴ്‌സറികളില്‍ നിന്ന് ഗുണനിലവാരമുള്ള തൈകള്‍ വാങ്ങി നടുന്നതാണ് ഉചിതം. നമ്മുടെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന മാംഗോസ്റ്റിന്‍ കൃഷി നമുക്കും വ്യാപകമാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."