HOME
DETAILS
MAL
പ്രതിയ്ക്ക് കൊവിഡ്: പുനലൂരില്‍ 15 പൊലിസുകാര്‍ നിരീക്ഷണത്തില്‍
backup
June 23 2020 | 08:06 AM
കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ പൊലിസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അടക്കം 15 പൊലിസുകാര്‍ നിരീക്ഷണത്തില്‍. സ്റ്റേഷന്‍ അണുവിമുക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇയാളുമായി ബന്ധപ്പെട്ട പൊലിസുകാരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. പട്രോളിങ് സംഘം അടക്കം സ്‌റ്റേഷനില്‍ വന്നുപോയ മറ്റു പൊലിസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."