നടിയെ അക്രമിച്ച കേസ്: പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടിയുടെ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി കേസിന്റെ പുരോഗതി ആരാഞ്ഞത്. കീഴ്ക്കോടതിയുടെ പരിഗണനയിലുള്ള കേസിലെ പുരോഗതി അറിയിക്കാന്‍ ജസ്റ്റിസ് പി.ഉബൈദ് നിര്‍ദേശം നല്‍കുകയായിരുന്നു.
കേസിലെ മുഖ്യപ്രതികളിലൊരാളായ നടന് ദിലീപ് ജാമ്യം ലഭിച്ച് പുറത്താണെന്ന് പ്രദീപിന്റെ ജാമ്യ ഹരജിയില്‍ പറയുന്നു. ദിലീപിനെപ്പോലെ സ്വാധീനമുള്ള വ്യക്തി പുറത്തു നില്ക്കുമ്പോള് സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്നില്ലെങ്കില്‍ ജയിലിനകത്ത് തന്നെ കിടക്കുന്ന സാധാരണക്കാരായ മറ്റു പ്രതികള്‍ക്ക് ജാമ്യം നല്കുന്നതില് അപാകതയില്ലെന്നും ഹരജിയില്‍ വാദിക്കുന്നു.അതേസമയം കേസില്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ മറ്റൊരു സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ് നിലവിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റിക്കൊണ്ട് വിചാരണ നടപടിയുടെ പുരോഗതി അറിയിക്കാന്‍ കീഴ്ക്കോടതിയോട് ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."