തലസ്ഥാനത്ത് നടപടികള്‍ കര്‍ശനമാക്കുന്നു; പച്ചക്കറിക്കടകള്‍ ആഴ്ച്ചയില്‍ നാലു ദിവസം മാത്രം
തിരുവനന്തപുരം: കൊവിഡ് സമൂഹവ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വ്യാപാരികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമായതായി മേയര്‍ ശ്രീകുമാര്‍ അറിയിച്ചു.
വ്യാപാരസ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളിലേ തുറക്കാവൂ. നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മേയര്‍ പറഞ്ഞു.
തിങ്കള്‍, ചൊവ്വ, വെള്ളി, ശനി തുടങ്ങിയ ദിവസങ്ങളില്‍ തുറന്നുപ്രവര്ക്കാം. മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്താന്‍ ഇവരോട് ആവശ്യപ്പെട്ടു.
പലചരക്ക് കടകള്‍ക്കും ഇതര കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വില്‍ക്കുന്ന കടകള്‍ രാവിലെ 11 മണിവരെയും പ്രവര്‍ത്തിക്കാം. കോഴി ഇറച്ചികടകള്‍ ഒന്നിടവിട്ട തീയതികളില്‍ തുറക്കും. മത്സ്യവില്പനയ്ക്ക് 50% ആളുകള്‍ക്ക് എത്താം. കോണ്‍ട്രാക്ടര്‍മാര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കണം. ആള്‍ക്കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിനും നിയന്ത്രണം ഏര്‍പ്പെടുമെന്ന് മേയര്‍ പറഞ്ഞു.
ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് തീരുമാനിച്ചിരുന്നു.
സമരങ്ങളില്‍ 10ലധികം പേരെ അനുവദിക്കില്ല. കൊവിഡ് മാനദണ്ഡം അനുസരിച്ചില്ലെങ്കില്‍ കേസെടുക്കും. 20 പേര് മാത്രമേ സര്‍ക്കാര്‍ പരിപാടികളില്‍ പങ്കെടുക്കാവൂ.
ഓട്ടോറിക്ഷയിലും ടാക്സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്റെ നമ്പറും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്പറും കുറിച്ചെടുക്കണം. ആശുപത്രികളില്‍ സന്ദര്‍ശകരെ നിരോധിക്കും. രോഗിയോടൊപ്പം ഒരു സഹായിയാവാം. കല്യാണത്തിന് 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കൂ. മന്ത്രിമാരും എം.എല്‍.എമാരും വിവാഹ, മരണാനന്തര ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുമെന്നും യോഗത്തിനു ശേഷം നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."