അവധിക്കാല ക്ലാസ്: കര്‍ശന നടപടി വേണമെന്ന് ബാലാവകാശ കമ്മിഷന്
തിരുവനന്തപുരം: മധ്യവേനല്‍ അവധിക്കാലത്തെ ക്ലാസ് നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്. ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത അധ്യയന വര്‍ഷത്തെ ക്ലാസുകള്‍ ചില സ്കൂളുകളില്‍ ആരംഭിച്ചതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അവധിക്കാല ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
മധ്യവേനല്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്തരുതെന്ന് എല്ലാ സ്കൂളുകളുകളുടെയും പ്രഥമാധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ഒരു സ്കൂളിലും ക്ലാസ് നടത്തുന്നില്ലെന്ന് വിദ്യാഭ്യാസ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തണമെന്നും വ്യക്തമാക്കിയിരുന്നു. ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."