ദമാം കേന്ദ്രീകരിച്ച് നോർക്ക ഹെൽപ്പ് ഡെസ്ക്ക് ചാർട്ടേർഡ് വിമാനസർവ്വീസുകൾ ഒരുക്കുന്നു
ദമാം: കിഴക്കൻ സഊദിയിലെ ദമാം കേന്ദ്രീകരിച്ച് ചാർട്ടേഡ് വിമാന സർവ്വീസിനൊരുങ്ങി നോർക്ക ഹെൽപ്പ് ഡെസ്‌ക്. ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേയ്ക്കും ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ഒരുക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. കേന്ദ്രസർക്കാർ വന്ദേഭാരത് മിഷന്റെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ദമാമിൽ നിന്നും കേരളത്തിലേയ്ക്ക് വളരെ ചുരുക്കം ഫ്‌ളൈറ്റുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നതിനാൽ നിലവിലെ അവസ്ഥയിൽ നാട്ടിലേക്ക് പോകാനായി ഒരുങ്ങിയ മലയാളികൾക്ക് ഇത് മതിയാകാത്ത സ്ഥിതിയിലാണ്. ഈ സാഹചര്യത്തിലാണ് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിയ്ക്കുന്ന പ്രവാസികൾക്ക് അതിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നോർക്ക ഹെൽപ്പ്ഡെസ്ക്ക് ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ ഒരുക്കുന്നത്.
ഇന്ത്യൻ എംബസ്സിയുടെയും, കേരളസർക്കാരിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായാകും വിമാനങ്ങൾ ചാർട്ടർ ചെയ്യുക. ഗർഭിണികൾ, രോഗികൾ, വയോജനങ്ങൾ, തൊഴിൽ നഷ്ടമായവർ, വിസ കാലാവധി അവസാനിയ്ക്കാൻ പോകുന്നവർ എന്നിവർക്കാകും മുൻഗണന നൽകുക. വിമാന തീയതിയും മറ്റു വിവരങ്ങളും, എംബസ്സിയുടെ അനുമതി കിട്ടിയശേഷം പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നു കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ് ഡെസ്‌ക് അധികൃതർ അറിയിച്ചു.
നാട്ടിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾ https://forms.gle/5UegV2CpuCdQdNPi8 എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്. ആൽബിൻ ജോസഫ് 0556342328, പവനൻ മൂലയ്ക്കൽ 0501664800, ബിജു കല്ലുമല 0501245153, അലികുട്ടി ഒളവട്ടൂർ 0509488384, എം.എ വാഹിദ് 0538744965.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."