ഒടുവില്‍ കെജ്‌രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ കണ്ടു; ഡല്‍ഹിക്കായി സഹകരിക്കാമെന്ന് ഉറപ്പ്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായി കൂടിക്കാഴ്ച നടത്തി.
ഡല്‍ഹിയില്‍ ഭരണം തെരഞ്ഞെടുത്ത സര്‍ക്കാറിനാണെന്ന സുപ്രിം കോടതി വിധിക്കു പിന്നാലെയാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കൂടിക്കാഴ്ചയ്ക്കു സമ്മതിച്ചത്.
സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. ജനങ്ങളുടെ ക്ഷേമത്തിനായി സര്‍ക്കാറുമായി സഹകരിക്കാമെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.
Met Hon'ble CM @ArvindKejriwal & Hon'ble Dy. CM @msisodia . Assured them of my continued support & cooperation in the interest of good governance & overall development of Delhi as per the letter and spirit of Constitution. pic.twitter.com/veBl8rJZCU
— LG Delhi (@LtGovDelhi) July 6, 2018
കോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള അനുമതി ലെഫ്റ്റനന്റ് ഗവര്‍ണറില്‍നിന്ന് സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
അധികാരം സര്‍ക്കാരിനല്ല ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണെന്ന കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പഴയ ഉത്തരവ് നിലനില്‍ക്കുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിനെതിരായി സുപ്രിംകോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുകയാണ് കെജ്‌രിവാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."