രണ്ട് ഗോളിന്റെ വിജയം; ഫ്രാന്‍സ് സെമി ഫൈനലില്‍
നിഷ്‌നി: വരാനെ വരച്ച വരയില്‍ നിന്നും നേടിയ ഗോളും ഗ്രീസ്മാന്‍ ഗ്രീസിട്ട് നേടിയ ഗോളിന്റെയും ബലത്തില്‍ ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വരാനെയും ഗ്രീസ്മാനുമാണ് ഫ്രാന്‍സിനായി ഗോള്‍ നേടിയവര്‍.
മത്സരത്തില്‍ ഉറുഗ്വെന്‍ ആക്രമണത്തില്‍ തുടക്കത്തില്‍ ഫ്രാന്‍സ് ഒന്നു ഞെട്ടിയെങ്കിലും പിന്നീട് ഫ്രാന്‍സ് താളം കണ്ടെത്തി. മുന്നേറ്റവും പ്രതിരോധവും ഇരു ടീമുകളും ശക്തമാക്കി. 40ാം മിനുറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്കില്‍ തല കൊണ്ട് വരാനെ വരച്ച് ഉറുഗ്വെന്‍ വല ചലിപ്പിച്ചു. മത്സരത്തിന്റെ പിന്നീടുള്ള നിമിഷങ്ങളില്‍ ഉറുഗ്വെന്‍ താരങ്ങള്‍ ഗോളുകള്‍ക്കായി ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.
ഉറുഗ്വെയുടെ ഗോളിയുടെ പിഴവാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. 61ാം മിനുറ്റില്‍
ഉറുഗ്വെന്‍ പ്രതിരോധത്തിന്റെ വിള്ളലിലൂടെ ഗ്രീസ്മാന്റെ മാസ് ഷോട്ട്... ഉറുഗ്വെന്‍ ഗോളി ഫെര്‍ണാണ്ടോ മുസ്‌ലേര കൈ കൊണ്ട് തടുത്തെങ്കിലും ഷോട്ടിന്റെ ശക്തിയില്‍ പന്ത് കൈയില്‍ തട്ടി വലയിലേക്ക്. സ്‌കോര്‍: 0-2
പിന്നീട് ഉറുഗ്വെന്‍ താരങ്ങള്‍ പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും ഗോളുകള്‍ മാത്രം പിറന്നില്ല. അഭിമാനത്തിനായി ഒരു ഗോളെങ്കിലും അടിക്കുമെന്ന ആരാധകരുടെ നിലവിളിക്കും വിളി കേള്‍ക്കാന്‍ സുവാരസ് അടങ്ങുന്ന ഉറുഗ്വെന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. കവാനിയില്ലാത്ത ഉറുഗ്വെന്‍ മുന്നേറ്റനിര ഗോളടിക്കാന്‍ മറന്നു.
വിജയത്തോടെ ഫ്രാന്‍സ് സെമിഫൈനലില്‍ കടന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സ് ലോകകപ്പിന്റെ സെമിഫൈനലില്‍ പ്രവേശിക്കുന്നത്. ബ്രസീല്‍-ബെല്‍ജിയം മത്സരത്തിലെ വിജയികളാണ് സെമിഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍..
Mbappe doing his best Neymar impression. #URUFRA #FRA #WorldCup pic.twitter.com/2zl0MNI7sb
— FIFA World Cup (@WorIdCupUpdates) July 6, 2018
85' രണ്ടു ഗോളിന്റെ മുന്‍തൂക്കത്തോടെ ഫ്രാന്‍സ് വിജയത്തിലേക്ക് നീങ്ങുകയാണ്. ഉറുഗ്വെ അഭിമാനത്തിനായി ഒരു ഗോളെങ്കിലും അടിക്കുമെന്ന് പ്രതീക്ഷയോടെ ആരാധകര്‍..
75' 61ാം മിനുറ്റില്‍ ഗോളിയുടെ പിഴവ് നല്‍കിയ ആഘാതം ഉറുഗ്വെയ്ക്ക് വിട്ടിട്ടില്ല. മറുപടി ഗോളിനായി ശ്രമിക്കുന്നുണ്ടെങ്കിലും നോാാ രക്ഷ...
61' ' ഗ്രീസ് ' മാന്‍ ഷോട്ട്.... ഉറുഗ്വെന്‍ പ്രതിരോധത്തിന്റെ വിള്ളലിലൂടെ ഗ്രീസ്മാന്റെ മാസ് ഷോട്ട്... ഉറുഗ്വെന്‍ ഗോളി ഫെര്‍ണാണ്ടോ മുസ്‌ലേര കൈ കൊണ്ട് തടുത്തെങ്കിലും ഷോട്ടിന്റെ ശക്തിയില്‍ പന്ത് കൈയില്‍ തട്ടി വലയിലേക്ക്.. സ്‌കോര്‍: 0-2
ഗ്രീസ്മാന്റെ സൂപ്പര്‍ ഷോട്ട് ഗോള്‍ കാണാം..
GOAL!!! GRIEZMANN! WHAT A MASSIVE ERROR BY MUSLERA!!#WorldCup #URUFRA #URU #FRA pic.twitter.com/Xt4riOdYUz
— FIFA World Cup (@WorIdCupUpdates) July 6, 2018
രണ്ടാം പകുതിക്കു തുടക്കം
45' ആദ്യ പകുതിയുടെ വിസില്‍...
43' സൂപ്പര്‍ സേവ്... ഫ്രീകിക്കിലൂടെ ഉയര്‍ന്നുവന്ന പന്ത് ഹെഡ് ചെയ്ത് വലയിലേക്ക്, എന്നാല്‍, സൂപ്പര്‍ സേവിലൂടെ ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസ്..
40' ഗ്രീന്‍സ്മാന്റെ ഫ്രീകിക്ക് ഷോട്ട് ഹെഡിലൂടെ ഗോളാക്കി വരാനെ..
GOAAAALLLL!! VARANE WITH A SUPERB HEADER!!!#WorldCup #URU #FRA #URUFRA pic.twitter.com/YspBcmcZpc
— FIFA World Cup (@WorIdCupUpdates) July 6, 2018
25'
15' എംബാപെ മിസ്.. ഉറുഗ്വായ് ഗോള്‍ മുഖത്തേക്ക് സഹതാരത്തില്‍ നിന്നും ഉയര്‍ന്നുവന്ന പന്ത് എംബാപെ ഹെഡ് ചെയ്യുന്നു. പന്ത് ഗോള്‍ പോസ്റ്റിനു മുകളിലൂടെ പുറത്തേക്ക്..
10' ആദ്യ പത്തു മിനുറ്റില്‍ ഗോളുകള്‍ പിറന്നില്ല. ഇരു ടീമുകളും ഒപ്പത്തിനൊപ്പം. ബോള്‍ പൊസിഷനില്‍ 55 ശതമാനം ഫ്രാന്‍സും 45 ശതമാനം ഉറുഗ്വായും.
Not long to go now until #URUFRA!
— FIFA World Cup ? (@FIFAWorldCup) July 6, 2018
TV listings ?? https://t.co/xliHcye6wm
Live Blog ?? https://t.co/UVpL02htQk#URU @FIFAWorldCupURU#FRA @FIFAWorldCupFRA
Enjoy! #WorldCup
Team Lineup
#URUFRA | Formations... #URU#FRA#WorldCup pic.twitter.com/YnOiI2fWZa
— FIFA World Cup ? (@FIFAWorldCup) July 6, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."