സമാജം ഭവന പദ്ധതിയില്‍ ഇരുപത്തിയഞ്ചാമത്തെ ഭവനം നല്‍കി
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഭവന പദ്ധതിയില്‍ ഇരുപത്തിയഞ്ചാമത്തെ ഭവനത്തിന്റെ താക്കോല്‍ ദാനം ശബരീനാഥ് എം എല്‍ എ നിര്‍വഹിച്ചു .
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സാമൂഹിക ഉത്തരവാദിത്ത്വത്തിന്റെ ഭാഗമായി കേരളത്തില്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്ന ഭവന പദ്ധതിയില്‍ ഇരുപത്തിയഞ്ചമത്തെ വീടാണ് നിര്‍മിച്ചു കൈമാറിയതെന്നും സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു .
വെള്ളനാട് പഞ്ചായത്തില്‍ മണ്ടേല കുരിശടിയിലാണ് നിര്‍ധനരായ കുടുംബത്തിന് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സബ് കമ്മിറ്റി ടീം ഒഫീഷ്യല്‍ ആണ് വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കിയത് .
ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന ടീം ഒഫീഷ്യല്‍ നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീട് നിര്‍മ്മിച്ച് നല്‍കുക വഴി മാതൃകാപരമായ സേവനമാണ് നിര്‍വഹിച്ചിരിക്കുന്നത് എന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിച്ചു .
സാമൂഹിക അകലം പാലിച്ചു കൊണ്ട് നടന്ന ലളിതമായ ചടങ്ങില്‍ പ്രശസത ആര്‍ക്കിടെക്ചര്‍ ശങ്കറിന്റെ സാന്നിധ്യത്തില്‍ അനില്‍ വേങ്കോട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചതായി സമാജം പത്രക്കുറിപ്പില്‍ പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കലും അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."