വൈദ്യുതി ബില്ല് അടച്ചില്ല; സര്‍ക്കാര്‍ ഓഫിസുകളിലെ 'ഫ്യൂസ് ഊരി'
കണ്ണൂര്‍: വൈദ്യുതി ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കലക്ടറേറ്റ് അനക്‌സ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നാല് ഓഫിസുകളിലെയും വില്ലേജ് ഓഫിസ് ഉള്‍പ്പെടെയുള്ള മൂന്ന് സ്ഥാപനങ്ങളിലെയും വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി വിച്ഛേദിച്ചു. ഇന്നലെ രാവിലെയാണ് അധികൃതര്‍ സ്ഥലത്തെത്തി ഫ്യൂസ് ഊരിയെടുത്തത്. സാധാരണ നിലയില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി കഴിഞ്ഞും ബില്ല് അടക്കാത്തത് സംബന്ധിച്ച് സ്ഥാപനമേധാവിയുടെ രേഖാമൂലമുള്ള മറുപടി ലഭിച്ചാല്‍ കെ.എസ്.ഇ.ബി ഇളവു നല്‍കാറുണ്ട്. എന്നാല്‍ കഴിഞ്ഞ മെയ് മാസത്തെ ബില്ല് ഉള്‍പ്പടെ ഭീമമായ തുക അടക്കാത്ത സ്ഥാപനങ്ങളോട് നിരന്തരം അവശ്യപ്പെട്ടിട്ടും യാതൊരു മറുപടിയും നല്‍കാത്തതി നാലാണ് നടപടി.
മെയ് മാസത്തെ ബില്ല് അടക്കാത്ത 24 സ്ഥാപനങ്ങള്‍ക്കാണ് കഴിഞ്ഞ ജൂണില്‍ മുന്നറിയിപ്പു നോട്ടിസ് നല്‍കിയത്. ഇതില്‍ 11 സ്ഥാപനങ്ങളില്‍ നിന്ന് യാതൊരു തരത്തിലുള്ള മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് അവസാനമായി കഴിഞ്ഞ 12ന് പണം അടക്കണമെന്നു കാണിച്ച് വീണ്ടും നോട്ടിസ് നല്‍കിയിരുന്നു. ഇതില്‍ നാല് സ്ഥാപനങ്ങള്‍ അടയ്ക്കാന്‍ തയാറെന്നു കാണിച്ച് മറുപടി നല്‍കി. എന്നാല്‍ ബാക്കിയുള്ള ഏഴു സ്ഥാപനങ്ങള്‍ യാതൊരു തരത്തിലും സഹകരിക്കാത്തതോടെയാണ് ഇന്നലെ വൈദ്യുതി വിച്ഛേദിച്ചതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.
വൈദ്യുതി ബന്ധം താറുമാറായതോടെ കണ്ണൂര്‍ വില്ലേജ് ഓഫിസ്, പോസ്റ്റ് ഡിവിഷന്‍ ഓഫിസ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനം താറുമാറായി. വൈകുന്നേരത്തോടെ ഏഴു സ്ഥാപനങ്ങളും രേഖാമൂലം മറുപടി നല്‍കിയതോടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു നല്‍കി. 10 ദിവസത്തിനുള്ളില്‍ ബില്ല് പൂര്‍ണമായും അടക്കാമെന്ന ഉറപ്പിലാണ് കെ.എസ്.ഇ.ബി ഇളവു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."