HOME
DETAILS
MAL
സാമൂഹിക അകലം സാധ്യമല്ല; കര്‍ക്കിടക വാവ് ബലിതര്‍പ്പണം ഇത്തവണ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്
backup
June 23 2020 | 11:06 AM
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഇത്തവണ കര്‍ക്കിടക വാവ് പ്രമാണിച്ചുള്ള ബലിതര്‍പ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനം. സാമൂഹിക അകലം പാലിക്കല്‍ പ്രയാസകരമായതിനാലും ബലിതര്‍പ്പണത്തിനായി ഒരുമിച്ച് നദികളില്‍ ഇറങ്ങുന്നത് രോഗവ്യാപനത്തിന് കാരണമാകുമെന്നതും കണക്കിലെടുത്താണ് തീരുമാനം. ജൂലൈ 20 നാണ് കര്‍ക്കിടക വാവ്.
അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഈ മാസം 30 വരെ ഭക്തര്‍ക്ക് പ്രവേശനമില്ല. നിത്യപൂജയും ആചാരചടങ്ങുകള്‍ മുടങ്ങില്ല. 30 ന് ശേഷം സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."