തൃക്കരിപ്പൂരിലെ ഗ്രാമീണ സെവന്‍സിന് ആവേശത്തിരയിളക്കം
തൃക്കരിപ്പൂര്‍: പൊടിപാറുന്ന മൈതാനങ്ങളില്‍ തട്ടകത്തിലെ താരങ്ങള്ക്കുവേïിയുള്ള ആര്പ്പുവിളികളുയരുകയാണ് തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍. പ്രവാസി ഫുട്ബോളേഴ്സ് കൂട്ടായ്മയിലാണ് തൃക്കരിപ്പൂര്‍ മിനിറ്റേഡിയത്തില് ഗ്രാമീണ സെവന്‍സ് ടൂര്‍ണമെന്റിന് തുടക്കം കുറിച്ചത്. കളി ഒരാഴ്ച പിന്നിടുമ്പോള്‍ ദിവസവും കാല്പന്തുകളി ആസ്വാദകര്‍ തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തിലെ വൈകുന്നേരങ്ങളെ ചെലവഴിക്കാനെത്തുന്നത്. പങ്കെടുക്കുന്ന ഓരോ ടീമിലും ആ പ്രദേശത്തെ താരങ്ങളാണെന്നതാണ് കളിയാരവത്തിന് ആവേശം കൂട്ടുന്നത്.
കഴിഞ്ഞയാഴ്ച കൃത്രിമ വെളിച്ചത്തില്‍ സംസ്ഥാന നിലവാരമുള്ള ഫുട്ബോള്‍ മേളയിലില്ലാത്ത ആരവമാണ് തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ ഉയര്‍ന്നുവരുന്നത്. പ്രവാസി ഫുട്ബോളേഴ്സിനൊപ്പം തൃക്കരിപ്പൂരിലെ പഴയകാല കളിക്കാരും നിലവിലുള്ള ക്ലബ് ഭാരവാഹികളും ഗ്രാമീണ സെവന്‍സിന്റെ സംഘാടകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."