ഹസൈനാര്‍ ഹാജി ചെങ്കളയിലെ നിറസാന്നിധ്യം
ചെര്‍ക്കള: ചെങ്കളയില്‍ മത-സാമുഹ്യ-രാഷ്ട്രിയ രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നല്കിയ വ്യക്തിത്വമായിരുന്നു ഇന്നലെ നിര്യാതനായ ചെങ്കള നാലാംമൈലിലെ ബദരിയ ഹസൈനാര്‍ ഹാജി. ചെങ്കള പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും പഴയ കാലത്ത് മുസ്ലിം ലീഗിനെ പടുത്തുയത്തുന്നതില് ഹസൈനാര്‍ ഹാജി മുന്‍പന്തിയിലുïായിരുന്നു.
റഹ്മത്ത് നഗറിലെ ബദ്രിയ ജുമാ മസ്ജിദ് സ്ഥാപിക്കുന്നതിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുï്.
1953ല്‍ സഹോദരങ്ങളായ അബ്ദുല്‍ ഖാദര്‍ ഹാജിയും അബ്ബാസ് ഹാജിക്കുമൊപ്പം കാസര്‍കോട് നഗരത്തിലെ 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കുന്ന ആദ്യകാല ഹോട്ടലുകളിലെന്നായ ബദ്രിയ ഹോട്ടല്‍ സ്ഥാപിച്ചു.
ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് സംസ്ഥാന ഭാരവാഹിയായും പ്രവര്‍ത്തിച്ചിട്ടുï്. പഴയ കാലങ്ങളില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്രം കൂടിയായിരുന്നു ബദരിയ ഹോട്ടല്‍.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മംഗളുരു സ്വകാര്യാശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.
ഇന്നു രാവിലെ ഒന്‍പതോടെ ചെങ്കള റഹ്മത്ത് നഗര്‍ ബദ്രിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."