HOME
DETAILS

മാനവികതയുടെ ധാര്‍മികപാഠങ്ങള്‍

  
backup
July 06 2018 | 17:07 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%95%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%bf%e0%b4%95%e0%b4%aa%e0%b4%be%e0%b4%a0

സാമൂഹ്യജീവിയായ മനുഷ്യനു താന്‍ ഉള്‍പെടുന്ന സമൂഹവുമായി സഹവസിച്ചും സഹകരിച്ചുമല്ലാതെ മുന്നോട്ടുപോകാനാവില്ല. അപരന്റെ അവകാശം വകവച്ചുകൊടുക്കുമ്പോള്‍ മാത്രമേ സ്വന്തം അവകാശങ്ങള്‍ മറ്റുള്ളവര്‍ അംഗീകരിക്കൂ. സ്വന്തം സുഖസൗകര്യങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നവനെ സമൂഹജീവിയെന്നു പറയാനാകില്ല.

തനിക്കും കുടുംബത്തിനും സുഖം വന്നാല്‍ മതിയെന്ന ചിന്ത സ്വാര്‍ഥതയാണ്. ഇങ്ങനെ കുടുസായി ചിന്തിക്കുന്ന വ്യക്തി മറ്റുള്ളവര്‍ക്കു പ്രയാസം സൃഷ്ടിക്കുന്നു, അവരെ കണ്ണീര് കുടിപ്പിക്കുന്നു. സ്വാര്‍ഥചിന്തയാല്‍ ഭരിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന സമൂഹം ഇതര സമൂഹങ്ങളെ കഷ്ടത്തിലാക്കുന്നു. വ്യക്തിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള ഈ വിലയിരുത്തല്‍ രാഷ്ട്രത്തിനും ബാധകമാണ്.


സമ്പന്നരായ അമേരിക്കന്‍ സമൂഹത്തില്‍ പട്ടിക്കു തിന്നാന്‍ ആട്ടിറച്ചി. സോമാലിയയിലെ പട്ടിണികിടക്കുന്ന മനുഷ്യക്കുട്ടിക്ക് ആഹരിക്കാന്‍ പട്ടിയിറച്ചി പോലുമില്ല. യൂറോപ്പില്‍ പട്ടിക്കു ശവപ്പുടവ പട്ടുകൊണ്ട്, ആഫ്രിക്കയിലെ മനുഷ്യന്റെ മൃതദേഹമാകട്ടെ പട്ടി കടിച്ചു കീറുന്നു.വ്യക്തികള്‍ കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വയ്ക്കുന്നു. കണ്ടതൊക്കെ തട്ടിയെടുക്കുന്നു. ഫലമോ, കൈയൂക്കുള്ളവന്‍ കാര്യക്കാരനെന്ന കാട്ടുനീതി കളിയാടുന്നു. ദുര്‍ബലന്‍ പട്ടിണി കിടക്കുകയും ധനാഢ്യന്‍ പതിനായിരങ്ങള്‍ കൊണ്ട് അമ്മാനമാടുകയും ചെയ്യുന്നു. അപരന്റെ അവകാശം കവര്‍ന്നെടുത്താലും സമൂഹമാകെ ദുരിതമനുഭവിച്ചാലും സ്വന്തം കാര്യം സിന്ദാബാദ് എന്നതാണ് സ്വാര്‍ഥിയുടെ മുദ്രാവാക്യം.


മനുഷ്യപ്പറ്റില്ലാത്ത സാമൂഹ്യദ്രോഹിയുടെ ക്രൂരമുഖം പകല്‍വെളിച്ചത്തിലെന്നപോലെ കാണാനാവുന്നു. വ്യക്തിയുടെ ലോകം ഇന്ന് അതിവിശാലമാണ്. അതേസമയം അവന്റെ മനസ്സോ, അത് നന്നേ കുടുസ്സാണ്. മനുഷ്യനിന്നു കഴുകക്കണ്ണാണുള്ളത്. ആ കണ്ണുകള്‍ ചൂഷണവ്യഗ്രതയോടെ പരതി നടക്കുകയാണെങ്ങും. സാമൂഹ്യസേവനം കേവലം അധരസേവയായിരിക്കുന്നു. സാമൂഹ്യ ദ്രോഹമോ കര്‍മരേഖയും.


കാണുന്നതൊക്കെ കൊത്തിവലിക്കുക. എല്ലാവരും സദാ തന്നിലേയ്ക്കു തിരിയുന്നു. ചുറ്റുമുള്ളവരുടെ നേരേ കണ്ണടയ്ക്കുന്നു. പീഡിതന്റെ പരിദേവനം ശ്രവണപുടങ്ങളിലെത്താതിരിക്കാന്‍ കാതടയ്ക്കുന്നു. അപരന്റെ ആര്‍ത്തനാദം കേട്ടില്ലെന്നു നടിക്കുന്നു. പരനിര്‍വൃതിക്കായി പണിയെടുക്കുന്നതു പരമാബദ്ധമെന്നായിരിക്കുന്നു. സ്വാര്‍ഥം തീര്‍ത്ത ലോകം ഓരോരുത്തര്‍ക്കും പരമഹൃദ്യം. പ്രകാശം ചൊരിയുന്ന വൈദ്യുതദീപങ്ങളാണെങ്ങും.
അതേസമയം, ആര്‍ക്കും പരിസരവാസിയെ കാണാനാവുന്നില്ല. 'നട്ടുച്ചയുമിന്നവര്‍ക്കു പാതിര' എന്ന അവസ്ഥയാണ്. 'അടുത്തു നില്‍പ്പോരനുജനെ നോക്കാന്‍ അക്ഷികളില്ലാത്തോര്‍ക്ക് അരൂപനീശ്വരനദൃശ്യനായാല്‍ അതിലെ ന്താശ്ചര്യം' എന്ന കവി വാക്യം അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാവുകയാണ്. സ്വാര്‍ഥം വെടിയണമെന്ന് അര്‍ഥിക്കുന്നവരും ഉപദേശിക്കുന്നവരും നിരവധിയുണ്ട്. പറയുന്നത് സാര്‍ഥകമാക്കുന്നവര്‍ തുലോം വിരളമാണ്. 'ലോകമേ തറവാട് ' എന്ന മോഹനഗീതം നീട്ടി പാടുന്നവര്‍ അനേകം. അവശരായ ബന്ധുക്കളെ അവഗണിക്കാത്തവര്‍ വളരെ അപൂര്‍വവും.


തന്റെ പുരോഗതിക്ക് അപരന്റെ നാശം അനിവാര്യമെന്ന ചിന്ത അപകടകരമാണ്. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക എന്നതാണു സഹിഷ്ണുതയുടെ ജീവിതശൈലി. 'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായി വരേണം' എന്ന ഗുരുവാക്യം ഏറെ പ്രസക്തം. സമൂഹത്തിനു വേണ്ടി സ്വന്തം സുഖ സൗകര്യങ്ങള്‍ ഉപേക്ഷിക്കാനുള്ള മനസ്സ് അതി മഹത്താണ്. 'താന്‍ കൊടുംവെയില്‍ കൊണ്ടിട്ടു തണലേകുന്ന തൈമരത്തെ' ചൂണ്ടി കവി നമ്മെ ഉപദേശിക്കുന്നു. 'നിനക്കു വീഴ്ച വന്നാലും നീ അന്യനെ തുണയ്ക്കണം' എന്ന്.


പ്രയാസങ്ങള്‍ അനുഭവിക്കുമ്പോഴും മറ്റുള്ളവര്‍ക്ക് ആശ്വാസമേകാന്‍ എത്ര പേര്‍ക്കു കഴിയും. അപരന്റെ സുഖദുഃഖങ്ങളും സന്തോഷസന്താപങ്ങളും തന്റേതായി അനുഭവപ്പെടുന്ന സാമൂഹികാവബോധമുള്ളവര്‍ക്കേ സ്വാര്‍ഥ മോഹങ്ങളുടെ തടവറയില്‍ നിന്നു മോചിതരാവാനാകൂ. താന്‍ ഇച്ഛിക്കുന്നത് തന്റെ സഹോദരന് വേണ്ടിയും ആഗ്രഹിക്കുകയെന്ന പ്രവാചകവചനവും തന്നെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കുകയെന്ന ക്രിസ്തുവിന്റെ ഉപദേശവും നിസ്വാര്‍ഥ മനസ്സുകളിലേ അനുരണനം സൃഷ്ടിക്കൂ. സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സ്വയം അസ്വതന്ത്രരാവാനും യുദ്ധമില്ലാത്ത ലോക സൃഷ്ടിക്കായി അന്തരംഗം അടര്‍ക്കളമാക്കി മാറ്റുവാനും ശാന്തി ദായകമായ ഒരു നല്ല നാളെയുടെ നിര്‍മിതിക്കായി അശാന്തി വരിക്കാനും വരും തലമുറയുടെ വിജയത്തിനായി സ്വന്തം തലമുറയുടെ തകര്‍ച്ച മാനസിക പ്രയാസമന്യേ നോക്കിക്കാണാനും അങ്ങനെയുള്ളവര്‍ക്ക് മാത്രമെ കഴിയൂ.


'സ്‌നേഹത്തിന്‍ മാധുര്യം ത്യാഗത്തിലാണെന്ന് നാകത്തിലാരോ കുറിച്ചിരുന്നു.'എന്ന കവിതാശകലം മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗങ്ങള്‍ അനുഷ്ഠിക്കാനും പ്രയാസങ്ങള്‍ സ്വയം വരിക്കാനും സന്നദ്ധമാവുമ്പോഴാണ് യഥാര്‍ഥ സ്‌നേഹത്തിന്റെ സാക്ഷാല്‍ മാധുര്യം നമുക്ക് അനുഭവ വേദ്യമാകുന്നതെന്ന യാഥാര്‍ഥ്യം അനുസ്മരിപ്പിക്കുന്നു. 'സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും'വയലാറിന്റെ ഈ വരികള്‍ വേദന തിന്നുകയും ദുരിതം പേറുകയും ചെയ്യുന്ന ഭൂമിയിലെ നിസ്സഹായരായ മനുഷ്യനെ സ്‌നേഹിക്കാനും അവന്റെ കണ്ണീരൊപ്പാനും മുന്നോട്ടു കുതിക്കുന്ന ഹൃദയാലുവായ മനുഷ്യന്റെ സാമൂഹികാവബോധത്തേയാണ് തൊട്ടുണര്‍ത്തുന്നത്. മറ്റുള്ളവന്റെ ദുഃഖത്തില്‍ വേദനിക്കാനും ഉയര്‍ച്ചയിലും ഐശ്വര്യത്തിലും സന്തോഷിക്കാനുമുള്ള ഹൃദയ നൈര്‍മല്യം സാധിക്കുക എന്നത് നിസാരകാര്യമല്ല. 'അന്യനുയര്‍ച്ച കാണുമ്പോള്‍ ആനന്ദിക്കേണ്ടതാണു നീ' എന്ന് കവി നമ്മെ ഉദ്‌ബോധിപ്പിക്കുന്നതിന്റെ സ്വാരസ്യവും മറ്റൊന്നല്ല. മറ്റുള്ളവരുടെ പുരോഗതിയിലും ഉയര്‍ച്ചയിലും ആനന്ദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പോവട്ടെ. അസൂയപ്പെടാതിരിക്കാനെങ്കിലും നമുക്ക് കഴിയേണ്ടതല്ലേ...


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കഴക്കൂട്ടം 9 മാസം പ്രായമായ കുഞ്ഞിനെ അമ്മൂമ്മയുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അസം സ്വദേശി പിടിയില്‍

Kerala
  •  3 months ago
No Image

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് സൂപ്പർ-സബ് വിജയം

Football
  •  3 months ago
No Image

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണം; ഭീഷണി ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍; ബി.സി.സി.ഐക്കും, പ്രധാനമന്ത്രിക്കും കത്തയച്ചു

National
  •  3 months ago
No Image

ഇന്‍ഡോർ വഖ്ഫ് ബോർഡിൻറെ കർബല മൈതാനം മുനിസിപ്പാലിറ്റിക്ക് നല്‍കി കോടതി

National
  •  3 months ago
No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago