തോമസ്ചാണ്ടിക്കെതിരായ കേസ്: രജിസ്ട്രാറോട് വിശദീകരണം തേടി
കൊച്ചി: മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിജിലന്‍സ് കേസില്‍ ഹൈക്കോടതി രജിസ്ട്രാറോട് വിശദീകരണം തേടി. തോമസ് ചാണ്ടിയുടെ കേസ് ഇന്ന് ലിസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിശദീകരണം തേടിയത്.
തോമസ് ചാണ്ടിയുടെ പങ്കാളിത്തമുള്ള വാട്ടര്‍ വേള്‍ഡ് കമ്പനി ആലപ്പുഴയില്‍ ഭൂമി നികത്തിയ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ വേള്‍ഡ് കമ്പനി ഹൈക്കോടതിയെ സമീപിച്ചു.
ജൂലൈ ആറിന് പരിഗണിക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസ് ഇന്നലെ ലിസ്റ്റ് ചെയ്തിരുന്നില്ല. ഇക്കാര്യം തോമസ് ചാണ്ടിക്കെതിരേ പരാതി നല്കിയ ആലപ്പുഴ സ്വദേശിയുടെ അഭിഭാഷകന് ജോസഫ് റോണി ജോസ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരുകയായിരുന്നു. നിശ്ചിത ദിവസത്തേക്ക് പരിഗണിക്കാന്‍ നിശ്ചയിച്ച കേസുകള്‍ ബെഞ്ചില്‍ വരാതിരിക്കുന്നത് നല്ല പ്രവണതയല്ലെന്നും ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."