രോഗലക്ഷണങ്ങളില്ലാതെ രോഗികള്‍, വലിയ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് വിലയിരുത്തല്‍: സാമൂഹികവ്യാപനം ഒഴിഞ്ഞുപോയിട്ടില്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗലക്ഷണങ്ങള്‍ പുറത്ത് കാണാത്തവരില്‍ വലിയ രോഗപ്പകര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി മുഖ്യമന്ത്രി. ഉറവിടം കണ്ടെത്താനായില്ലെങ്കില്‍ കൃത്യമായ ഇന്റര്‍വെന്‍ഷന്‍ പ്രോട്ടോക്കോള്‍ നമ്മള്‍ പാലിക്കുന്നുണ്ട്. ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നു. സമൂഹവ്യാപനത്തിന് കാരണമായോ എന്നന്വേഷിക്കുന്നു. അത്തരം പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി സുരക്ഷാനടപടികള്‍ സ്വീകരിക്കുകയാണ്. അങ്ങനെ സമൂഹവ്യാപനം സംഭവിക്കുന്നത് തടയാന്‍ കഴിഞ്ഞു.
അതിനര്‍ത്ഥം സമൂഹവ്യാപനഭീഷണി ഒഴിഞ്ഞുപോയി എന്നല്ല. നാം കാണേണ്ടത്, ഇവിടെ നിസ്സഹായരായി നില്‍ക്കാനാകില്ല. വ്യാപനത്തോത് തടയാന്‍ സാധ്യമായ എല്ലാ വഴികളും തേടുകയാണ്. അതിന്റെ ഭാഗമായാണ് വിദേശത്ത് നിന്ന് വരുന്ന ആളുകളെ ടെസ്റ്റ് നടത്തി, രോഗികളെയും അല്ലാത്തവരെയും വേര്‍തിരിച്ച് കൊണ്ടുവരണമെന്ന് പറഞ്ഞത്. പ്രധാനമന്ത്രിക്ക് ഉള്‍പ്പടെ കത്തും നല്‍കി. നമ്മള്‍ വീടിന് പുറത്തിറങ്ങുമ്പോഴാണ് മാസ്‌ക് ധരിക്കുന്നത്. വീടുകളില്‍ സാധാരണ പോലെയാണ്. വൈറസ് ബാധിച്ച്, രോഗലക്ഷണമില്ലാതെ വീട്ടിലേക്ക് വന്നാല്‍ അവര്‍ പ്രായം ചെന്നവരിലേക്കും കുഞ്ഞുങ്ങളിലേക്കും രോഗം പകര്‍ത്തിയേക്കാം. പൊതുസ്ഥലങ്ങളിലെ കരുതല്‍ വീട്ടിനകത്തും കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചോര്‍ത്തു.
ഏറ്റവും പ്രധാനം വൃദ്ധരും കുഞ്ഞുങ്ങളുമായി ഇടപെടുമ്പോഴാണ്. ആരും രോഗബാധിതരായേക്കാം എന്ന ധാരണ വേണം. ഇതിനേക്കാള്‍ ഗൗരതവതരമായ പ്രശ്‌നം ഉറവിടം കണ്ടെത്താന്‍ പറ്റാത്തതാണ്. ഇത് സമൂഹവ്യാപനത്തിലേക്കുള്ള സൂചനയാണ്. ഇന്ത്യ മൊത്തമായി എടുത്താല്‍ ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 40%-ത്തില്‍ അധികമാണ്. കേരളത്തിലിത് 2 ശതമാനത്തിലും താഴെയാണ്. 98% കേസുകളിലും സോഴ്‌സ് കണ്ടെത്താനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."