HOME
DETAILS

വാരിയന്‍കുന്നനെ കുറിച്ചുള്ള സിനിമകള്‍ക്കെതിരേ വാളെടുത്ത് സംഘ് പരിവാര്‍, സ്വാതന്ത്ര്യസമരമല്ല, കലാപമാണെന്ന് ഹിന്ദു ഐക്യവേദി, ധീരനായ പടനായകനെന്നു മുഖ്യമന്ത്രി

  
backup
June 23 2020 | 17:06 PM

variyankunnan-cinema-against-sankparvar-1234567

തിരുവനന്തപുരം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന പുതിയ സിനിമക്കെതിരേ പടവാളെടുത്ത സംഘ് പരിവാറിനെതിരേ പ്രതിഷേധം കനക്കുന്നതിനിടെ വാരിയന്‍കുന്നന്‍ ധീരനായ ബ്രിട്ടീഷ് വിരുദ്ധ പടനായകനായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാരിയംകുന്നത്തിനെ എല്ലാ കാലത്തും കേരളം ആദരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
സിനിമ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി

യതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. വിവാദം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും എന്നാല്‍, നമ്മുടെ നാട്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടപൊരുതിയ ധീരനായിരുന്നു വാരിയംകുന്നത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു സിനിമകളാണ് വാരിയംകുന്നത്തിന്റെ ജീവതത്തെ ആസ്പദമാക്കി പുറത്തുവരുന്നത്. നടന്‍ പൃഥ്വിരാജിനെ നായകനാക്കി-സംവിധായകന്‍ ആഷിക് അബുവാണ് വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമ പുറത്തിറക്കുന്നത്. പി.ടി കുഞ്ഞിമുഹമ്മദാണ് മറ്റൊരു സിനിമയുടെ സംവിധായകന്‍. ഇബ്രാഹിം വെങ്ങരയാണ് മറ്റൊരു സിനിമയുടെ സംവിധായകന്‍. സംഘ്പരിവാറിനെ തൃപ്ത്തിപ്പെടുത്താന്‍ സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്തിനെ വില്ലനാക്കിയും ഒരു സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്.
കുഞ്ഞഹമ്മദ് ഹാജി നായകനാകുന്ന സിനിമക്കെതിരേ കടുത്ത സൈബര്‍ ആക്രമണത്തിനാണ് സംഘ്പരിവാര്‍ നേതൃത്വം നല്‍കുന്നത്.
ഇത് സ്വാതന്ത്ര്യസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് ഇവര്‍ രൂക്ഷമായ ആക്രമണം നടത്തുന്നത്.

നടന്‍ പ്രിഥ്വിരാജിനെതിരേയും ആശിഖ് അബുവിനെതിരേയും സൈബര്‍ ആക്രമണം തുടരുകയാണ്. മുസ്‌ലിം വര്‍ഗീയകലാപത്തെ വെള്ളപൂശാനുള്ള ശ്രമമാണ് സിനിമയെന്നാണ് സംഘ് പരിവാര്‍ ആരോപണം.
ബ്രിട്ടിഷുകാര്‍ക്കെതിരേ ശക്തമായ സമരമുറകള്‍ക്കാണ് മലബാര്‍ മഹാ സമരത്തില്‍ വാരിയന്‍കുന്നന്‍ നേതൃത്വം നല്‍കിയത്. ചരിത്രകാരന്‍മാരെല്ലാം അദ്ദേഹത്തിന്റെ നന്മകളെയും ഉശിരിനെയും എടുത്തു പറയുന്നുണ്ട്. സമകാലികരായ കെ. മാധവന്‍ നായര്‍, മൂഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, എം.പി നാരായണമേനോന്‍, കെ.പി കേശവമേനോന്‍ ഇവരെല്ലാം കുഞ്ഞഹമ്മദാജിയുടെ സംഭാവനകളെ സത്യസന്ധമായാണ് വിലയിരുത്തുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ രചിച്ച ചരിത്രത്തില്‍ അദ്ദേഹത്തെ ഒരു കലാപകാരിയാക്കാന്‍ ശ്രമിക്കുന്നുണ്ട്. ബ്രിട്ടിഷ് സാമ്രാജ്യത്വത്തോട് പട നയിച്ചവരെയെല്ലാം അവര്‍ അത്തരത്തില്‍ തന്നെയാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. ആ ചരിത്രം പഠിപ്പിക്കാനാണ് സംഘ് പരിവാര്‍ വീണ്ടും ഇറങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  3 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago