കിളിക്കൂട്ടം സര്‍ഗാത്മക ക്യാംപിന് തുടക്കം
പയ്യന്നൂര്‍: ജവഹര്‍ ബാലജന വേദിയുടെ പതിനൊന്നാമത് സംസ്ഥാനതല സര്‍ഗാത്മക സഹവാസ ക്യാംപിന് പയ്യന്നൂര്‍ കാനായി യമുനാ തീരം റിസോര്‍ട്ടില്‍ തുടക്കമായി.
ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ദീപം തെളിയിച്ചതോടെയാണ് ക്യാംപിന് തുടക്കമായത്. പതിനൊന്നാമത് ക്യാംപി
ന്റെ സൂചകമായി പതിനൊന്ന് ദീപങ്ങള്‍ നേതാക്കളും സംഘാടകരും കൊളുത്തി. നേതാക്കളായ കെ സുരേന്ദ്രന്, എ.പി അബ്ദുല്ലക്കുട്ടി, എം.പി ഉണ്ണികൃഷ്ണന്, പി.കെ
ജോഷി, എ.വി ജിതേഷ്, മനോജ് കൂവേരി, എം.പി മുരളി, ബ്രിജേഷ് കുമാര്‍, വി.വി ഹരി, കുമാരി അഞ്ജലി സംസാരിച്ചു. 14 ജില്ലകളില്‍ നിന്നായി 15നും 17നും ഇടയില്‍ പ്രായമുള്ള 400 കുട്ടികളും സംഘാടകരുമാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. ക്യാംപിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ മുന്‍ എം.പി കെ സുധാകരന് നിര്‍വഹിക്കും. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ, പത്മജ വേണുഗോപാല്‍ മുഖ്യാതിഥികളാകും. സമാപന സമ്മേളനം 23ന് കെ.പി.സി.സി പ്രസി.എം.എം ഹസ്സന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."