വ്യാജരേഖ ഉപയോഗിച്ച് കടത്തുകയായിരുന്ന 30 ടണ്‍ മണല്‍ പിടികൂടിന
തലശ്ശേരി: വ്യാജ രേഖയുപയോഗിച്ച് കടത്തുകയായിരുന്ന 30 ടണ്‍ മണല്‍ തലശ്ശേരി ട്രാഫിക് പൊലിസ് പിടികൂടി. ഭാരത് ബെന്‍സിന്റെ 20 ടയറുള്ള വലിയ ലോറിയില്‍ ആലുവയില്‍ നിന്നു കൊണ്ട് വരികയായിരുന്ന മണലാണ് ട്രാഫിക് എസ്.ഐ വി.വി ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത.്
ഇന്നലെ രാവിലെ തലശ്ശേരി സംഗമം കവലക്ക് സമീപം വെച്ചാണ് ലോറി പിടിച്ചെടുത്തത്. ബംഗളുരു കലാശപാളയം മെയിന്‍ റോഡിലെ അനൂപിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് പൊലിസ് പിടിച്ചെടുത്തത്. ജിയോളജി വകുപ്പിന്റെതടക്കം വ്യാജ രേഖകളുണ്ടാക്കിയാണ് മണല്‍ കൊണ്ട് വന്നിരുന്നതെന്ന് ട്രാഫിക് എസ്.ഐ പറഞ്ഞു. 22 ടണ്‍ മണലാണ് ലോറിയിലുള്ളതെന്ന് വ്യാജമായി കാണിച്ച് 30 ടണ്ണിലേറെ മണല്‍ കയറ്റിയതായും പൊലിസ് പറഞ്ഞു. കൂത്തുപറമ്പ് ആറാം മൈലിലേക്കാണ് മണല്‍ കൊണ്ട് പോകുന്നതെന്ന് ലോറിയിലുള്ളവര്‍ പറഞ്ഞു. മണല്‍ വാങ്ങിയ ഏജന്സിയുടേതായുള്ള രേഖയിലെയും ജിയോളജി വകുപ്പ് നല്‍കിയതെന്ന് പറയുന്ന രേഖയിലും ഒരേ കൈയക്ഷരം കണ്ടെത്തിയെന്നും എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."