ജി.എസ്.ടി വരുമാനത്തില്‍ വന്‍ മുന്നേറ്റം; മാര്‍ച്ചില്‍ ലഭിച്ചത് 1.06 ലക്ഷം കോടി
ന്യൂഡല്‍ഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ വന്‍ മുന്നേറ്റം. ഇക്കഴിഞ്ഞ മാര്‍ച്ച് 31ന് 1.06 ലക്ഷം കോടി രൂപയാണ് ചരക്കുസേവന നികുതി(ജി.എസ്.ടി)ഇനത്തില്‍ ലഭിച്ചതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ജി.എസ്.ടി നടപ്പാക്കിയ ശേഷമുള്ള ഏറ്റവും വലിയ വരുമാനവര്‍ധനയാണ് ഇത്. ജി.എസ്.ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലുണ്ടായ ജാഗ്രതയാണ് നികുതിയിനത്തില്‍ വന്‍ വര്‍ധനവുണ്ടാകാന്‍ കാരണമായത്.
2018 മാര്‍ച്ച് വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ 92,167 കോടിയായിരുന്നു നികുതിയിനത്തില്‍ പിരിച്ചെടുത്തത്. എന്നാല്‍ ഇതിനേക്കാള്‍ 15.6 ശതമാനം വര്‍ധനവാണ് ഈ സാമ്പത്തിക വര്‍ഷത്തിലെ ഓരോ മാസങ്ങളിലും ഉണ്ടായതെന്നും ധനകാര്യമന്ത്രാലയം പറയുന്നു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജി.എസ്.ടി വരുമാനത്തില്‍ 14.3 ശതമാനമായിരുന്നു വര്‍ധനവ് രേഖപ്പെടുത്തിയത്. മുന്‍വര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാള്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇത്.
ജി.എസ്.ടി വഴി 2018-19 സാമ്പത്തിക വര്‍ഷത്തില്‍ മാര്‍ച്ചില്‍ മാത്രം 1,06,577 കോടിയാണ് പിരിച്ചെടുത്തത്. കേന്ദ്ര ജി.എസ്.ടി ഇനത്തില്‍ 20,353 കോടിയും സംസ്ഥാന ജി.എസ്.ടിയില്‍ 27,520 കോടിയും ഐ.ജി.എസ്.ടി(ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്റ് സര്‍വിസ് ടാക്‌സ്)യില്‍ 50, 418(ഇറക്കുമതി ഉല്‍പന്നങ്ങള്‍ വഴി ലഭിച്ച 23,521 കോടി ഉള്‍പ്പടെ ), സെസ്സ് ഇനത്തില്‍ 8,286 കോടി(ഇറക്കുമതി ഇനത്തില്‍ ലഭിച്ച 891 കോടി ഉള്‍പ്പെടെ)യുള്ളതാണ് മാര്‍ച്ചില്‍ ലഭിച്ച നികുതി വരുമാനമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മാസത്തില്‍ 1.03 ലക്ഷം കോടിയായിരുന്നു പിരിച്ചെടുത്തിരുന്നത്. മെയ് മാസത്തില്‍ 94,016 കോടിയും ജൂണില്‍ 95,610 കോടിയും, ജൂലൈയില്‍ 96,483 കോടിയും പിരിഞ്ഞു കിട്ടി. ഓഗസ്റ്റില്‍ 93,960 കോടി, സെപ്റ്റംബറില്‍ 94,442 കോടി, ഒക്ടോബറില്‍ 1,00,710 കോടി, നവംബറില്‍ 97,637 കോടി, ഡിസംബറില്‍ 94,725 കോടി, ജനുവരിയില്‍ 1,02 ലക്ഷം കോടി, ഫെബ്രുവരിയില്‍ 97,247 കോടി എന്നിങ്ങനെയാണ് ജി.എസ്.ടി വരുമാനം. ഇതിനെയെല്ലാം മറികടന്നാണ് മാര്‍ച്ചില്‍ 1.06 ലക്ഷം കോടി രൂപ ലഭിച്ചതെന്നും ധനകാര്യമന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."