മദ്‌റസാ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം നടത്തി
അജാനൂര്‍: മനുഷ്യനന്മയാണ് ഇസ്‌ലാമിന്റെ എക്കാലത്തെയും ലക്ഷ്യമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് ടി.പി അലി ഫൈസി. സമസ്ത മദ്‌റസാ 'മിഹര്‍ജാനുല്‍ ബിദായ' നോര്‍ത്ത് ചിത്താരി അസീസിയ്യാ മദ്‌റസയില്‍ ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതപരമായ വിദ്യാഭ്യാസത്തിലൂടെ മാനുഷിക സൗഹൃദമാണ് മദ്‌റസകളില്‍ നിന്നു വിദ്യാര്‍ഥികള്‍ പഠിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ പഠനത്തെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. അറിവ് മനുഷ്യനെ നേരായ വഴിയിലേക്ക് നയിക്കാനുള്ളതാണ്. മികച്ച ചിന്തകളിലൂടെയാണ് അത് പ്രചരിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. അശ്‌റഫ് മിസ്ബാഹി അല്‍ അസ്ഹരി പ്രാര്‍ഥന നടത്തി. പൊതുപരീക്ഷയില്‍ അസീസിയ്യാ മദ്‌റസയില്‍ നിന്നും സംസ്ഥാന തലത്തില്‍ റാങ്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് എം അബ്ദുല്‍ റഹ്മാന്‍, സ്വാലിഹ് കടവത്ത് എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. അജാനൂര്‍ റൈഞ്ച് സെക്രട്ടറി അശ്‌റഫ് ദാരിമി കൊട്ടിലങ്ങാട്, മീത്തല്‍ കുഞ്ഞഹമ്മദ് ഹാജി, സി.ബി മാഹിന്‍ ഹാജി, പി അബൂബക്കര്‍ ഹാജി, പി ഹമീദ് ചിത്താരി, സി.കെ മുനീര്‍, കുഞ്ഞി അഹ്മദ്, ശഫീഖ് ഫൈസി, ബഷീര്‍ ഹസനി, ഫാറൂഖ് മൗലവി, മൂസ കക്കൂത്തില്‍, അബ്ദുല്‍ ഖാദര്‍ സംബന്ധിച്ചു. ഹാരിസ് റഹ്മാനി സ്വാഗതവും റഊഫ് അശ്‌റഫി നന്ദിയും പറഞ്ഞു. 'നല്ല ഭാവിക്ക് നല്ല നാളേക്ക്' എന്ന പ്രമേയത്തില്‍ നടന്ന പ്രവേശനോത്സവത്തോടെ ജില്ലയിലെ എല്ലാ മദ്‌റസകളിലും ഇന്നലെ അധ്യയനത്തിനു തുടക്കമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."