ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്നു മുതല്‍
കണ്ണൂര്‍: കണ്ണൂര്‍ ഫാര്‍മ ഫൈറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ഇന്നുമുതല്‍ 23 വരെ പള്ളിക്കുന്ന് സെന്‍ട്രല്‍ജയില്‍ ഗ്രൗണ്ടില്‍ ഫഌഡ്‌ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തും. ഇന്നു വൈകുന്നേരം 5.30ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.കെ വിനീഷ് ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിങ് മാസ്റ്റര്‍ കാറ്റഗറിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാംസ്ഥാനം നേടിയ ആര്‍ ഭരത് കുമാറിനെ ആദരിക്കും. മുന്‍ രഞ്ജി ക്രിക്കറ്റ്താരം ഐവന്‍ ഡിക്രൂസിന്റെ ചികിത്സാ ധനസഹായാര്‍ഥം 23നു വൈകുന്നേരം ആറിന് കലക്ടര്‍ മീര്‍ മുഹമ്മദലി നയിക്കുന്ന പ്രസ്‌ക്ലബ് ഇലവനും ടി.വി രാജേഷ് എം.എല്‍.എ നയിക്കുന്ന രാഷ്ട്രീയക്കാരുടെ ഇലവനും തമ്മിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് മാച്ചും നടക്കുമെന്ന് കെ ഷിജു, കെ.പി വിജീഷ് കുമാര്‍, ടി മുഹമ്മദ് അന്‍ഷീര്‍, പി.സി സുഭാഷ്, ടി.എന്‍ സുനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."