HOME
DETAILS

നടപടികളില്‍ പുരോഗതിയെന്ന് ചൈന; യു.എസ് അനാവശ്യ ഇടപെടല്‍ നടത്തി

  
backup
April 01 2019 | 21:04 PM

%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b5%8b%e0%b4%97%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86%e0%b4%a8%e0%b5%8d

 

ബെയ്ജിങ്: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്റെ ആഗോള തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ പുരോഗതിയെന്ന് ചൈന. കരിമ്പട്ടകയില്‍പ്പെടുത്താനായി രക്ഷാസമിതിയെ നേരിട്ട് സമീപിച്ച യു.എസിന്റെ നടപടി അനാവശ്യമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷ്വാങ് പറഞ്ഞു.
മസൂദ് അസഹ്‌റിനെതിരേ ഉപരോധം ഏര്‍പ്പെടുത്താനായി (1267 കമ്മിറ്റി) നേരത്തെ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം വിഷയത്തില്‍ വ്യത്യസ്ത വിഭാഗങ്ങളോട് ആശയ വിനിമയം നടത്തി അനുകൂല നിലപാടെടുത്തു. യു.എസിന് ഇക്കാര്യം വ്യക്തമായി അറിയാം. ഈ സാഹചര്യത്തില്‍ പ്രമേയം അവതരിപ്പിക്കാനായി നേരിട്ട് സമീപിച്ചത് ക്രിയാത്മക പ്രവൃത്തിയല്ല.
ഇത് തെറ്റായ മാതൃകയാണ്. പ്രമേയവുമായി നിര്‍ബന്ധിതമായി മുന്നോട്ടുപോകുന്നതിനെ അനുകൂലിക്കുന്നില്ല. വിഷയത്തില്‍ പുരോഗതിക്കായി ചൈന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. ഇതിനിടെയുള്ള യു.എസിന്റെ സമീപനം യു.എന്‍ നിയമവും നടപടിക്രമങ്ങളും അനുസരിച്ച് ന്യായീകരിക്കാനാകില്ല. കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇത് ഉപകരിക്കുകയുള്ളു. തെക്കന്‍ ഏഷ്യന്‍ മേഖലയില്‍ സമാധാനവും സ്ഥിരതയുമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കാത്തതിനാല്‍ ചൈന എതിര്‍ക്കുകയായണെന്ന് അദ്ദേഹം പറഞ്ഞു.


മസൂദ് അസ്ഹറിനെതിരേ രണ്ടാഴ്ച മുന്‍പ് രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിച്ച പ്രമേയം ചൈന വീറ്റോ ചെയ്തിരുന്നു. വിഷയത്തില്‍ കൂടുതല്‍ പഠിക്കണമെന്ന് വ്യക്തമാക്കിയാണ് ചൈന എതിര്‍പ്പ് അറിയിച്ചത്.


പുല്‍വാമ ആക്രമണത്തിന് പിന്നാലെയാണ് മസൂദ് അസ്ഹറിനെതിരേയുള്ള നീക്കം ശക്തമാക്കിയത്.
ജമ്മുകശ്മിരിലെ പുല്‍വാമയില്‍ 40 ജവാന്മാര്‍ കൊല്ലപ്പെട്ട ഭീകരാക്രണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. കൂടാതെ ആക്രമണവുമായി ബന്ധപ്പെട്ടുള്ള ജെയ്‌ഷെ മുഹമ്മദിന്റെ പങ്കാളിത്വം വ്യക്തമാക്കുന്ന തെളിവുകള്‍ പാകിസ്താന്‍ ആക്ടിങ് ഹൈകമ്മിഷണര്‍ക്ക് ഫെബ്രുവരി 27ന് ഇന്ത്യ കൈമാറിയിരുന്നു. എന്നാല്‍ ഇന്ത്യ കൈമാറിയ തെളിവുകള്‍ പാകിസ്താന്‍ തള്ളിയിരുന്നു.
തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മിറ്റി പരിശോധന നടത്തിയെന്നും എന്നാല്‍ പുല്‍വാമ ആക്രമണത്തിലെ പങ്കാളിത്വത്തിനുള്ള തെളിവുകളൊന്നും കണ്ടെത്തിയില്ലെന്നുമായിരുന്ന പാകിസ്താന്റെ വാദം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago