രാമന്തളിയിലെ പൊലിസ് ബലപ്രയോഗം: മനുഷ്യാവകാശകമ്മിഷന് വിശദീകരണം തേടി
പയ്യന്നൂര്‍: രാമന്തളി മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നേവല്‍ അക്കാദമി റോഡ് ഉപരോധിച്ച സ്ത്രീകളും വൃദ്ധരും അടക്കമുള്ള ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകരെ പൊലിസ് ഭീകരാവസ്ഥ സൃഷ്ടിച്ച് അറസ്റ്റു ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന് ജില്ലാ പൊലിസ് സൂപ്രണ്ടിനോട് വിശദീകരണം തേടി. ചൊവ്വാഴ്ച നടന്ന റോഡ് ഉപരോധ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും വൃദ്ധരും അടക്കമുള്ളവരെ പൊലിസ് ബലം പ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി അറസ്റ്റു ചെയ്ത സംഭവത്തിലാണ് മനുഷ്യാവകാശ കമ്മിഷന് ആക്ടിങ് ചെയര്മാന് കെ മോഹന്‍ദാസ് ജില്ലാ പൊലിസ് സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപെട്ടത്. ഇതു സംബന്ധിച്ച് അടുത്ത മാസം 18ന് കമ്മിഷന് മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്മീഷന് എസ്.പിക്ക് നോട്ടിസ് അയച്ചു.
സമരസമിതി കണ്‍വീനര്‍ കെ.പി രാജേന്ദ്രന് നല്കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."