തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പ്; ഉര്ദുഗാന് തിരിച്ചടി
അങ്കാറ: തുര്‍ക്കി പ്രാദേശിക തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടിക്ക് തലസ്ഥാനമായ അങ്കാറയില്‍ തിരിച്ചടി. പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സി.എച്ച്.പി) സ്ഥാനാര്‍ഥി മന്‍സൂര്‍ യുവാസ് ആകെ വോട്ടിന്റെ 51 ശതമാനം നേടി അങ്കാറിയില് ജയിച്ചെന്ന് തെരഞ്ഞടുപ്പ് കമ്മിഷന് പറഞ്ഞു.എ.കെ പാര്‍ട്ടിയുടെ മെഹ്മദ് ഒഹ്സേകി 47 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്. അങ്കാറയില്‍ 16 വര്‍ഷത്തിന് ശേഷമാണ് എ.കെ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടായിരിക്കുന്നത്.
എന്നാല്‍ മൊത്തം വോട്ടിങ്ങില്‍ 51 ശതമാനം നേടി എ.കെ. പാര്‍ട്ടിയാണ് മുന്നിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നിലനിര്‍ത്താനായത് ഉര്ദുഗാന് നേട്ടമാണ്. പരാജയത്തിന് കാരണം അങ്കാറയില്‍ അനധികൃത വോട്ടുകള്‍ കടന്നുകൂടിയതാണെന്നും വോട്ടെടുപ്പില്‍ കൃത്രിമമുണ്ടായെന്നും എ.കെ പാര്‍ട്ടി ആരോപിച്ചു. വസ്തുതകള്‍ തുറന്നുകാണിക്കാനായി നിയമപരമായുള്ള തങ്ങളുടെ അധികാരങ്ങള്‍ മുഴുവനായും ഉപയോഗിക്കുമെന്ന്എ.കെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഫെയ്ത് സഹീന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."