HOME
DETAILS
MAL
രോഗത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്തരുത്: സി.പി.ഐ
backup
April 21 2017 | 01:04 AM
മട്ടന്നൂര്‍: ഡങ്കിപ്പനി ബാധയുടെ പേരില്‍ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന യു.ഡി.എഫ് രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
രാഷ്ട്രിയ ചേരിതിരിവുകള്‍ മാറ്റിവച്ച് മുഴുവനാളുകളും ഒറ്റക്കെട്ടായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന സമയത്ത് ആസന്നമായ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കി പ്രഖ്യാപിച്ച ഹര്‍ത്താല്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇരിട്ടി താലൂക്കില്‍ പല സ്ഥലത്തും പനി ബാധിച്ചിട്ടുണ്ടെന്നിരിക്കെ മട്ടന്നൂരില്‍ മാത്രം ഹര്‍ത്താലാഹ്വാനം ചെയ്തത് യുക്തിക്ക് നിരക്കുന്നതല്ല. ഇത്തരം നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് യോഗം അഭ്യര്‍ഥിച്ചു. സി ബാലന്അധ്യക്ഷനായി. കെ.വി ഗംഗാധരന്, വി.കെ സുരേഷ് ബാബു, സി വിജയന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."