കോണ്‍ഗ്രസിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നു മാറ്റി നിര്‍ത്താനാവില്ല: കെ സുധാകരന്‍
കണ്ണൂര്‍: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ അനിവാര്യതയാണ് കോണ്‍ഗ്രസിന്റെ തിരിച്ചുവരവെന്നും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ ദേശിയ രാഷ്ട്രീയത്തില്‍ നിന്നു മാറ്റി നിര്‍ത്താനാവില്ലെന്നും മുന്‍മന്ത്രി കെ സുധാകരന്‍.
കെ.എസ്.യു ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടുലമായ യുവത്വത്തിനു മുന്‍പില്‍ ഒരു സ്വേഛാധിപതിയുടെയും ഹുങ്ക് വിലപ്പോവില്ലെന്നും യുവാക്കളടങ്ങിയ കെ.എസ്.യുവിന്റെ പുത്തന്‍ നേതൃനിര പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പോരാട്ടത്തിന്റെയും രാഷ്ട്രിയ അക്രമങ്ങളുടെയും നാടായ കണ്ണൂരില്‍ എസ്.എഫ്.ഐയുടെ ഫാസിസത്തിനെതിരേയുള്ള മുന്നേറ്റമായിരിക്കണം പുതിയ കമ്മിറ്റിയുടെ മുഖ്യ അജന്‍ഡ. പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ മേച്ചില്‍പ്പുറങ്ങള്‍ കണ്ടെത്തി തകര്‍ക്കേണ്ടത് തകര്‍ത്തും എതിര്‍ക്കേണ്ടത് എതിര്‍ത്തും മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനമൊഴിയുന്ന ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ.ഡി മുസ്തഫ, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, എം.എ അബ്ദുല്‍ റഹ്്മാന്‍, എ.പി അബ്ദുല്ലക്കുട്ടി, കെ സുരേന്ദ്രന്‍, സുമാ ബാലകൃഷ്ണന്‍, രജനി രാമചന്ദ്രന്‍, വി രാഹുല്‍, സോണി സെബാസ്റ്റ്യന്‍, ചന്ദ്രന്‍ തില്ലങ്കേരി, റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, കമല്‍ജിത്ത്, കെ രാഗേഷ്, എം.പി മുരളി, പി മനോജ്, വി.വി പുരുഷോത്തമന്‍, മുഹമ്മദ് ഫൈസല്‍ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ വി.പി അബ്ദുല്‍ റഷീദ്, പി.വി ജംഷീര്‍, വി.കെ അതുല്‍, എം.കെ വരുണ്‍, എസ് ഷിബിന്‍ എന്നിവര്‍ക്കു സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."