HOME
DETAILS

സൊഹ്‌റാബുദ്ദീന്‍ കേസ് അട്ടിമറിയുന്നു: ഇതുവരെ കൂറുമാറിയത് 80 സാക്ഷികള്‍

  
backup
July 06 2018 | 18:07 PM

%e0%b4%b8%e0%b5%8a%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%85-2

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെ ആരോപണവിധേയരായ സൊഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറിയുമെന്ന് ഉറപ്പായി. കേസില്‍ ഇതുവരെ 80 സാക്ഷികളാണ് കൂറുമാറിയത്. ഇതില്‍ പലരും കേസിലെ മുഖ്യസാക്ഷികളുമാണ്. സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കൂട്ടാളി തുള്‍സിറാം പ്രജാപതിയെ കൊലപ്പെടുത്തിയ കേസിലെ മൂന്നുസാക്ഷികളാണ് കഴിഞ്ഞദിവസം മുംബൈയിലെ പ്രത്യേക കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ കൂറുമാറിയത്. 

സൊഹ്‌റാബുദ്ദീന്‍ ശൈഖ് കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ അറസ്റ്റിലായ പ്രജാപതിയെ താമസിപ്പിച്ച ഉദയ്പൂര്‍ ജയിലിലെ സഹതടവുകാരായ മൂന്നുപേരാണ് അവസാനമായി കൂറുമാറിയത്. സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്തിയതുള്‍പ്പെടെയുള്ള സംഭവങ്ങളെല്ലാം അറിയുന്നതിനാല്‍ താന്‍ ഏതുസമയവും പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടേക്കാമെന്നും ജീവനു ഭീഷണിയുണ്ടെന്നും പ്രജാപതി തങ്ങളുമായി പങ്കുവച്ചിരുന്നുവെന്ന് നേരത്തെ സഹതടവുകാരനായ ശറഫാത് അലി മൊഴിനല്‍കിയിരുന്നു.
എന്നാല്‍, കഴിഞ്ഞദിവസം നടന്ന വിചാരണയ്ക്കിടെ മുന്‍ മൊഴി ശറഫാത് നിഷേധിച്ചതോടെയാണ് അദ്ദേഹത്തെ കൂറുമാറിയതായി പ്രഖ്യാപിച്ചത്. ഇതിനകം 132 സാക്ഷികളെയാണ് സി.ബി.ഐ കോടതി വിസ്തരിച്ചത്്. ഇതില്‍ 80 പേരുംകൂറുമാറിയതിനാല്‍ കേസ് ദുര്‍ബലമാവുമെന്ന് പ്രോസിക്യൂഷന്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ബില്‍വാദ സ്വദേശിയായ തുള്‍സിറാം പ്രജാപതി 2006 ഡിസംബര്‍ 28നാണ് കൊല്ലപ്പെട്ടത്. 2005 നവംബര്‍ മുതല്‍ മരിക്കുംവരെ ഉദയ്പൂര്‍ ജയിലിലായിരുന്നു പ്രജാപതി കഴിഞ്ഞിരുന്നത്. രാജസ്ഥാന്‍- ഗുജറാത്ത് പൊലിസിന്റെ ഇന്‍ഫോര്‍മര്‍ ആയിരുന്ന പ്രജപതി, സൊഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് സാക്ഷിയാണ്. സൊഹ്‌റാബുദ്ദീനും ഭാര്യയും കൊല്ലപ്പെട്ട അടുത്തദിവസം തന്നെയാണ് പ്രജാപതി അറസ്റ്റിലായത്.
രണ്ടുകൊലപാതകങ്ങള്‍ക്കു സക്ഷിയായ താന്‍ കൊല്ലപ്പെട്ടേക്കാമെന്നു ചൂണ്ടിക്കാട്ടിയും തന്റെ ജീവനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടും ജയിലില്‍വച്ച് സഹോദരന്‍ പവന്‍കുമാര്‍ മുഖേന പ്രജാപതി മനുഷ്യാവകാശ കമ്മിഷനു കത്തയച്ചിരുന്നു.
കഴിഞ്ഞമാസം നടന്ന വിചാരണയ്ക്കിടെ ഉദയ്പൂരിലെ ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ കത്ത് സ്ഥിരീകരിച്ചത് പ്രോസിക്യൂഷന് ആശ്വാസമായിട്ടുണ്ട്. ജയിലില്‍ ഇടയ്ക്കിടെ പ്രജാപതിയെ സന്ദര്‍ശിച്ചിരുന്ന പവന്‍കുമാര്‍ പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. സൊഹ്‌റാബുദ്ദീന്റെയും പ്രജാപതിയുടെയും കൊലപാതകം ഒറ്റക്കേസായാണ് വിചാരണചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago