HOME
DETAILS
MAL
ഇമ്പിച്ചിബാവ ഭവന പദ്ധതി: പ്രവൃത്തി പൂര്‍ത്തിയാകാത്ത വീടുകള്‍ക്ക് ഫണ്ട് അനുവദിച്ച് ന്യൂനപക്ഷ വകുപ്പ്
backup
June 24 2020 | 03:06 AM
കോഴിക്കോട്: ഇമ്പിച്ചിബാവ ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കിയിട്ടും പാതിവഴിയില്‍ നിലച്ച വീടുകളുടെ പണി പൂര്‍ത്തിയാക്കാന്‍ ന്യൂനപക്ഷ വകുപ്പ് പണം അനുവദിച്ചു. പദ്ധതിയുടെ ഭാഗമായി 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ വിവിധ കാരണങ്ങളാല്‍ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കാണ് പത്ത് കോടി 36 ലക്ഷം രൂപ അനുവദിച്ചത്. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍, വിവാഹ മോചിതര്‍, ഭര്‍ത്താവ് നഷ്ട്ടപ്പെട്ടവരായ സ്ത്രീകള്‍ എന്നിവര്‍ക്കു വേണ്ടിയാണ് ന്യൂനപക്ഷ വകുപ്പ് ഇമ്പിച്ചിബാവ ഭവന പദ്ധതി നടപ്പാക്കിയത്.
എന്നാല്‍ ലൈഫ് ഭവന പദ്ധതി പ്രഖ്യാപിച്ചതോടെ 2019ല്‍ പദ്ധതിയിലൂടെയുള്ള ഫണ്ട് നിലച്ചിരുന്നു. ഇതുവഴി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിവിധ ഘട്ടങ്ങളിലായി 532 വീടുകള്‍ പണി പൂര്‍ത്തിയാകാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."