HOME
DETAILS
MAL
പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്
backup
June 24 2020 | 03:06 AM
കൊച്ചി: എറണാകുളം കാലടിക്കടുത്ത് ശ്രീമൂലനഗരം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.
മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമൊക്കെ കുത്തിവയ്പ് നടത്തിയ ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരോടും ചികിത്സ തേടി എത്തിയവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
നീലേശ്വരം സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകയുടെ വീട്ടുകാരും നിരീക്ഷണത്തിലാണ്. അതേസമയം ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."