മെഡിക്കല്‍ പ്രവേശന പരീക്ഷ: വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ആരാഞ്ഞ് ഹൈക്കോടതി
കൊച്ചി: മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ആരാഞ്ഞ് ഹൈക്കോടതി.
ഇക്കാര്യത്തില്‍ നിലപാട് തേടി വിദേശകാര്യം, വ്യോമയാനം, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളെ കോടതി കക്ഷി ചേര്‍ത്തു. 29 നകം നിലപാടറിയിക്കാനാണ് ഹൈക്കോടതി വിവിധ മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.മെഡിക്കല്‍ പ്രവേശന പരീക്ഷ വിദേശത്ത് നടത്താനാവില്ലെന്ന് മെഡിക്കല്‍ കൗണ്‍സിലും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയും കോടതിയെ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ എത്താനാവില്ലെന്നും പരീക്ഷ മാറ്റി വയ്ക്കുകയോ അല്ലെങ്കില്‍ സെന്ററുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയോ വേണമെന്നാവശ്യപ്പെട്ട് ഖത്തര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണി കുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന് ബഞ്ചിന്റെ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."