HOME
DETAILS

പശുഭീകരതയും ആള്‍ക്കൂട്ടക്കൊലകളും രാജ്യത്ത് ഭീതി പരത്തുന്നു

  
backup
July 06 2018 | 18:07 PM

569748-2

ന്യൂഡല്‍ഹി: രാജ്യത്ത് പശുഭീകരതയും ആള്‍ക്കൂട്ട കൊലകളും സൈ്വര ജീവിതത്തിന് തടസമാവുന്നു. അസം മുതല്‍ തമിഴ്‌നാട് വരെ ഒമ്പതു സംസ്ഥാനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്നതുള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ സൃഷ്ടിച്ച ആള്‍ക്കൂട്ടം 27 മനുഷ്യരെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊന്നുകളഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആള്‍ക്കൂട്ട കൊലകള്‍ അതിഭീകരമായി നടക്കുന്നത്. 

ത്രിപുരയിലെ ആള്‍ക്കൂട്ട ആക്രമണത്തെ ന്യായീകരിച്ച് അവിടുത്തെ മുഖ്യമന്ത്രി പോലും രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ പൊലിസ് ഭരണകൂട സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് ആള്‍ക്കൂട്ടങ്ങള്‍ മനുഷ്യരെ മര്‍ദിച്ച് കൊല്ലുന്നത്. പല കൊലപാതകങ്ങളും പൊലിസ് സ്റ്റേഷനുകളുടെ അടുത്താണ് നടന്നതെന്നത് അക്രമങ്ങളുടെ ഭീതി വര്‍ധിപ്പിക്കുകയാണ്. അക്രമങ്ങള്‍ തടയാന്‍ പൊലിസിന് സാധിച്ചില്ലെന്ന് മാത്രമല്ല, ഇത്തരം സംഭവങ്ങളെ ലാഘവബുദ്ധിയോടെയാണ് അവര്‍ കൈകാര്യ ചെയ്യുന്നത്. കൊല്ലപ്പെട്ട ആളുകളില്‍ ഭൂരിഭാഗവും നിരപരാധികളാണെന്ന വസ്തുത പിന്നീട് പുറത്തു വരുമ്പോഴും നടപടികള്‍ ഉണ്ടാവുന്നില്ലെന്നതും അതിക്രമങ്ങള്‍ തുടരാന്‍ കാരണമാകുകയാണ്.
ബി.ജെ.പി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ ഏഴു പേരാണ് കൊല്ലപ്പെട്ടത്. സ്ഥലത്തെ പൊലിസ് സ്റ്റേഷനില്‍ നിന്ന് വെറും നാല് കിലോമീറ്റര്‍ ദൂരത്തായിരുന്നു അക്രമം. ഇതില്‍ മെയ് പത്തൊമ്പതിന് ശോഭാപൂര്‍ ജില്ലയില്‍ പശുക്കടത്തിന്റെ പേരില്‍ നഈം, ശൈഖ് സജ്ജു, ശൈഖ് സിറാജ്, ശൈഖ് ഹലീം എന്നിവരെ അടിച്ചു കൊല്ലുകയായിരുന്നു.
മഹാരാഷ്ട്രയില്‍ ഒമ്പതു കൊലപാതകങ്ങളാണ് നടന്നത്. ത്രിപുരയില്‍ മൂന്ന്‌പേരെയും തമിഴ്‌നാട്ടില്‍ ഒരാളെയും കര്‍ണാടകയില്‍ ഒരാളെയും തെലങ്കാനയില്‍ ഒന്നും അസമില്‍ രണ്ടു പേരെയും ജനക്കൂട്ടം തല്ലിക്കൊന്നു.
പശ്ചിമബംഗാളില്‍ രണ്ട് പേരെയും ഛത്തീസ്ഗഡില്‍ മാനസിക വളര്‍ച്ചയെത്താത്തയാളെയുമാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്.
കച്ചവടത്തിന് പോവുകയായിരുന്ന സഹീര്‍ ഖാനാണ് ത്രിപുരയില്‍ കൊല്ലപ്പെട്ടത്. സോഷ്യല്‍ മീഡിയ പ്രചാരണങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് പ്രധാനമായും വഴിവെക്കുന്നത്. അതോടൊപ്പം വര്‍ഗീയ പ്രചാരണങ്ങളും ക്രൂരമായ അക്രമത്തിലേക്ക് നയിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago