സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് മന്ത്രി ഐസക്ക്
തിരുവനന്തപുരം: തുടര്‍ച്ചയായി ഇന്ധനവില വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്തിന് നികുതി കുറയ്ക്കാനാകില്ലെന്ന് മന്ത്രി തോമസ് ഐസക്ക്.
സംസ്ഥാനം നികുതി കൂട്ടിയിട്ടില്ല. സംസ്ഥാനം നികുതി കുറയ്ക്കുന്നതിലൂടെ നിലവിലുള്ള പ്രശ്നം പരിഹരിക്കാനാകില്ല. കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച എക്സൈസ് നികുതി കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ലോക്ക്ഡൗണ്‍ കാലത്ത് വര്‍ധിപ്പിച്ച എക്സൈസ് നികുതി പിന്‍വലിക്കുകയാണ് പ്രായോഗികമായത്. ഇങ്ങനെ ചെയ്താല്‍ ഇന്ധന വിലയില്‍ ഇപ്പോഴുള്ള എട്ട് രൂപയുടെ വര്‍ധന ഉണ്ടാകില്ല. എക്സൈസ് നികുതി കൂട്ടുന്നതിന്റെ നേട്ടം മുഴുവന്‍ കേന്ദ്രത്തിനാണ്. എന്നാല്‍ ഇപ്പോള്‍ വില വര്‍ധിപ്പിക്കുന്നത് എണ്ണ കമ്പനികളാണ്.
ഇന്ധന വില്പന രംഗത്ത് റിലയന്‍സ് പോലുള്ള സ്വകാര്യ കമ്പനികളെ സഹായിക്കാന്‍ കൂടിയാണ് ഈ നടപടിയെന്നും തോമസ് ഐസക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."